മുഹമ്മദ് മുസ്‌തഫ സംവിധാനം ചെയ്യുന്ന ചിത്രം "മുറ"യുടെ ചിത്രീകരണം പൂർത്തിയായി

തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തിൽ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന മുറ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അൻപത്തി ഏഴു ദിവസങ്ങൾ തിരുവനന്തപുരം, മധുരൈ, തെങ്കാശി, ബാംഗ്ലൂർ എന്നീ സ്ഥലങ്ങളിലാണ് മുറയുടെ ഷൂട്ടിംഗ് നടന്നത്.

author-image
Greeshma Rakesh
New Update
mura

mura movie crew

Listen to this article
0.75x 1x 1.5x
00:00 / 00:00

തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തിൽ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന മുറ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അൻപത്തി ഏഴു ദിവസങ്ങൾ തിരുവനന്തപുരം, മധുരൈ, തെങ്കാശി, ബാംഗ്ലൂർ എന്നീ സ്ഥലങ്ങളിലാണ് മുറയുടെ ഷൂട്ടിംഗ് നടന്നത്.

കേരളത്തിലെ സിനിമാരംഗത്തെ  പ്രമുഖ നിർമ്മാണ-വിതരണ കമ്പനിയായ എച്ച് ആർ പിക്‌ചേഴ്‌സിന്റെ നേതൃത്വത്തിൽ റിയാ ഷിബു ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.  സുരാജ് വെഞ്ഞാറമൂട്, ഹ്രിദ്ധു ഹാറൂൺ, മാലാ പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.         

മുറയുടെ രചന നിർവഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - റോണി സക്കറിയ,  ഛായാഗ്രഹണം- ഫാസിൽ നാസർ, എഡിറ്റിംഗ്- ചമൻ ചാക്കോ, സംഗീത സംവിധാനം - ക്രിസ്റ്റി ജോബി കലാസംവിധാനം - ശ്രീനു കല്ലേലിൽ , മേക്കപ്പ് -റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം - നിസാർ റഹ്മത്ത്, ആക്ഷൻ - പി.സി. സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ - ജിത്ത് പിരപ്പൻകോട് എന്നിവരാണ്.പി ആർ ഓ പ്രതീഷ് ശേഖർ.

movie news muhammad mustafa mura