മലയാള സിനിമാ സെറ്റിൽ കാരവാനിൽ നടിമാർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ഒളിക്യാമറ ഉപയോഗിച്ച് പകർത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ മോഹൻലാൽ ഫോണിൽ വിളിച്ചിരുന്നുവെന്ന് നടി രാധിക ശരത്കുമാർ. തന്റെ സിനിമ സെറ്റിലായിരുന്നോ സംഭവമെന്ന് ചോദിച്ചു കൊണ്ടായിരുന്നു മോഹൻലാൽ വിളിച്ചത് എന്നാണ് രാധിക പറയുന്നത്.
മോഹൻലാൽ സാർ എന്നെ വിളിച്ച് ചോദിച്ചു, അയ്യോ ഇത് എന്റെ സെറ്റിലാണോ നടന്നത് എന്ന്. സാർ, ഞാൻ പേര് പറയാൻ താൽപര്യപ്പെടുന്നില്ലെന്ന് പറഞ്ഞു. നിങ്ങളുടെതോ അതോ മറ്റാരുടെയെങ്കിലുമോ സെറ്റ് എന്ന കാര്യം വെളിപ്പെടുത്താൻ താൽപര്യമില്ലെന്ന കാര്യം അറിയിച്ചു എന്നാണ് രാധിക പറഞ്ഞത്.
അതേസമയം, തമിഴ് സിനിമയിലും സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചും രാധിക പറഞ്ഞു. തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തി എന്നാണ് രാധിക വെളിപ്പെടുത്തിയിരിക്കുന്നത്.