''പുണ്യാളനെ സ്തുതിക്കുന്ന യുവാക്കളുടെ ആഘോഷം''; 'കുടുംബ സ്ത്രീയും കുഞ്ഞാടും ' വീഡിയോ ഗാനമെത്തി

എൻ്റെ പുണ്യാളാ- ..ഞങ്ങടെ പുണ്യാളാ...എന്നു തുടങ്ങുന്ന ഒരു ഗാനത്തിൻ്റെ ദൃശ്വാ വൽക്കരണവുമായി കുടുംബ സത്രീയും കുഞ്ഞാടും എന്ന ചിത്രത്തിൻ്റെ വീഡിയോ സോംഗ് പുറത്തിറങ്ങി.

author-image
Greeshma Rakesh
New Update
movie

kudumbha sthreeyum kunjadum video song out

Listen to this article
0.75x 1x 1.5x
00:00 / 00:00

എൻ്റെ പുണ്യാളാ- ..ഞങ്ങടെ പുണ്യാളാ...എന്നു തുടങ്ങുന്ന ഒരു ഗാനത്തിൻ്റെ ദൃശ്വാ വൽക്കരണവുമായി കുടുംബ സത്രീയും കുഞ്ഞാടും എന്ന ചിത്രത്തിൻ്റെ വീഡിയോ സോംഗ് പുറത്തിറങ്ങി.മാഹഷ്.പി.ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. മെയ് മുപ്പത്തിയൊന്നിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

ഇൻഡി ഫിലിംസിൻ്റെ ബാനറിൽ ബെന്നി പീറ്റേഴ്സാണ് ഈ ചിത്രം നിർമ്മിക്കുന്നത്.നാഴിലെ ഒരു സംഘം ചെറുപ്പക്കാരുടെ ഗായക സംഘത്തിലെ അംഗങ്ങൾ പള്ളിപ്പെരുന്നാളിന് അവരുടെ മ്യൂസിക്ക് പ്രോഗ്രാം അവതരിപ്പിക്കുന്നതാണ് ഇമ്പകരമായ ഗാനത്തിലൂടെയും കൗതുകകരമായ ദൃശ്യാവൽക്കാരത്തി
ലൂടെയും അവതരിപ്പിച്ചിരിക്കുന്നത്.

നിരവധി സംഭവങ്ങളെ ഏകോപിപ്പിച്ചാണ് ഈ ചിത്രത്തിൻ്റെ അവതരണം.നാട്ടിലെ പൊലീസ് ഉദ്യോഗസ്ഥർക്കു തലവേദന സൃഷ്ടിക്കുന്ന ചില പ്രശ്നങ്ങൾ - ഗായക സംഘത്തിൻ്റെ രംഗപ്രവേശം... ഇതിനിടയിൽ ചില കുടുംബ പ്രശ്നങ്ങൾ ... ഇതിൻ്റെയെല്ലാം സംഗമമാണ് ഈ ചിത്രം.നർമ്മത്തിലൂടെയും, ഒപ്പം ത്രില്ലി റായിട്ടുമാണ് ഈ ചിത്രത്തിൻ്റെ അവതരണം.

ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ, അന്നാ രേഷ്മ രാജൻ, സ്നേഹാ ബാബു. സലിം കുമാർ, പക്രു . ജാഫർ ഇടുക്കി, മണിയൻപിള്ള രാജു, ബെന്നി പീറ്റേഴ്സ്, കോബ്രാ രാജേഷ്, സാജു നവോദയാ , സ്നേഹാശ്രീകുമാർ, മങ്കാമഹേഷ്, ഷാജി മാവേലിക്കര , ബിന്ദു എൽസി, മജീദ് എന്നിവരും പ്രധാന താരങ്ങളാണ്.തിരക്കഥ സംഭാഷണം - ശ്രീകുമാർ അറക്കൽ,ഗാനങ്ങൾ - സജിൽ ശ്രീകുമാർ, നാടൻപാട്ട് - മണികണ്ഠൻ,സംഗീതം - ശ്രീജു ശ്രീധർ,
ഛായാഗ്രഹണം - ലോവൽ എസ്,എഡിറ്റിംഗ് - രാജാ മുഹമ്മദ്,കലാസംവിധാനം -രാധാകൃഷ്ണൻ ,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഡി. മുരളി,പ്രൊഡക്ഷൻ കൺട്രോളർ - ദീപു എസ്.കുമാർ,പിആർഒ-
വാഴൂർ ജോസ്.

 

dhyan sreenivasan Latest Movie News video song kudumbha sthreeyum kunjadum