വിഷു റിലീസായി ഗംഭീര താരനിരയുടെ പടങ്ങളാണ് ഇറങ്ങിയിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'വര്‍ഷങ്ങള്‍ക്കു ശേഷം', ഫഹദ് ഫാസില്‍ നായകനാകുന്ന 'ആവേശം', ഉണ്ണി മുകുന്ദന്‍-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിന്റെ 'ജയ് ഗണേഷ്' എന്നിങ്ങനെ മൂന്ന് സിനിമകളാണ് വിഷു റിലീസായി ഇന്നലെ റിലീസ് ചെയ്തത്. ഇറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച പ്രതികരണങ്ങളാണ് കിട്ടുന്നത്.
വിഷു ക്ലാഷ് റിലീസിനെക്കുറിച്ചുള്ള ധ്യാന്‍ ശ്രീനിവാസന്റെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്. '12 വര്‍ഷം മുന്‍പേ ഒരു പെരുന്നാള്‍ സമയത്ത് രണ്ട് പടങ്ങള്‍ ഇറങ്ങി. തട്ടത്തിന്‍ മറയത്ത്-ഉസ്താദ് ഹോട്ടല്‍. രണ്ടും ഗംഭീര പടങ്ങള്‍ ആയിരുന്നു. പക്ഷേ അപ്പോള്‍ നമ്മള്‍ തൂക്കി. ചരിത്രം ആവര്‍ത്തിക്കും', എന്നാണ് ധ്യാന്‍ പറഞ്ഞത്.
വര്‍ഷങ്ങള്‍ക്കു ശേഷം എന്ന സിനിമയിലെ ധ്യാനിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മുന്നോ നാലോ ലുക്കുകളില്‍ എന്തായാലും താനും പ്രണവ് മോഹന്‍ലാലും ഉണ്ടാകും എന്ന് ചിത്രത്തിലെ നായകനായ ധ്യാന്‍ അഭിമുഖങ്ങളില്‍ തന്നെ വ്യക്തമാക്കിയിരുന്നു.
ചരിത്രം ആവര്‍ത്തിക്കും, 'വര്‍ഷങ്ങള്‍ക്കു ശേഷം' നമ്മള്‍ തൂക്കും: ധ്യാന്‍ ശ്രീനിവാസന്‍
'12 വര്‍ഷം മുന്‍പേ ഒരു പെരുന്നാള്‍ സമയത്ത് രണ്ട് പടങ്ങള്‍ ഇറങ്ങി. തട്ടത്തിന്‍ മറയത്ത്-ഉസ്താദ് ഹോട്ടല്‍. രണ്ടും ഗംഭീര പടങ്ങള്‍ ആയിരുന്നു. നമ്മള്‍ തൂക്കി. ചരിത്രം ആവര്‍ത്തിക്കും'