മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതനായി ധർമ്മജൻ; സന്തോഷം പങ്കുവച്ച് താരം

ഭാര്യ അനൂജയ്ക്കൊപ്പമുള്ള ഫോട്ടോയായിരുന്നു ധർമ്മജൻ പങ്കുവെച്ചത്. എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു എന്നായിരുന്നു അടിക്കുറിപ്പിലെ ആദ്യ വരി.

author-image
Greeshma Rakesh
New Update
DHARMAMJAN

dharmajan bolgatty with wife anuja

Listen to this article
0.75x 1x 1.5x
00:00 / 00:00

മിമിക്രി വേദിയിൽ നിന്ന് ടെലിവിഷൻ പരിപാടിയിലേക്കും അതുവഴി സിനിമയിലേക്കും എത്തിയ താരമാണ് ധർമ്മജൻ ബോൾഗാട്ടി.ഇപ്പോഴിതാ ഇന്ന് ധർമ്മജൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ഫോട്ടോയും അതിന് നൽകിയ അടിക്കുറിപ്പുമാണ് വൈറലായി മാറിയിരിക്കുന്നത്.

ഭാര്യ അനൂജയ്ക്കൊപ്പമുള്ള ഫോട്ടോയായിരുന്നു ധർമ്മജൻ പങ്കുവെച്ചത്. എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു എന്നായിരുന്നു അടിക്കുറിപ്പിലെ ആദ്യ വരി. എന്നാൽ വരൻ ഞാൻ തന്നെയാണെന്നും മുഹൂർത്തം 9.30 നും 10.30 നും ഇടയിൽ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണമെന്നും ധർമ്മജൻ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

ഇതോടെ എന്താണ് ധർമ്മജൻ ഉദ്ധേശിക്കുന്നതെന്ന ആകാംക്ഷയിലായിരുന്നു ആരാധകർ. വിവാഹ വാർഷികമായിരിക്കും ഇന്നെന്നാണ് പലരും തെറ്റിദ്ധരിച്ചത്. എന്നാൽ യഥാർത്ഥത്തിൽ ഇന്നായിരുന്നു ഇരുവരുടേയും ഔദ്യോഗിക വിവാഹം. ക്ഷേത്രത്തിൽ വെച്ച് ഇരുവരും താലികെട്ടുകയും ചെയ്തു. ഇതേക്കുറിച്ച് ധർമ്മജൻ തന്നെ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

ഒളിച്ചോടി വിവാഹം കഴിച്ചവരാണ് ഞങ്ങൾ. ക്ഷേത്രത്തിൽ വെച്ച് താലി കെട്ടിയിരുന്നെങ്കിലും രജിസ്ട്രേഷൻ നടത്തിയിരുന്നില്ല. ഇപ്പോഴാണ് അത് നടത്തിയത്. മക്കളുടെ സാന്നിധ്യത്തിൽ കല്യാണം കഴിച്ചുവെന്ന് മാത്രമല്ല, ഒരു ഔദ്യോഗിക രേഖ പല കാര്യങ്ങൾക്കും ആവശ്യമാണ്. അതിന് വേണ്ടി കൂടിയാണ് ഇപ്പോഴത്തെ ഈ വിവാഹമെന്നും ധർമ്മജൻ പറഞ്ഞു.

മക്കളൊക്കെ വലിയ സന്തോഷത്തിലാണ്. അച്ഛന്റേയും അമ്മയുടേയും കല്യാണം കാണാനുള്ള ഭാഗ്യം കിട്ടിയല്ലോയെന്നും അവരുടെ കൂട്ടുകാർ പറയും. അന്ന് ഒരു വീട്ടുകാർ ഇല്ലായിരുന്നെങ്കിലും ഇപ്പോൾ എല്ലാവരുടേയും സാന്നിധ്യത്തിൽ വിവാഹം കഴിക്കാനായി. അതിൽ വലിയ സന്തോഷമുണ്ട്. വേണ്ടപ്പെട്ട കുറച്ചുപേർ ഇന്ന് ജീവിച്ചിരിപ്പില്ല. അതിൽ വലിയ വിഷമം ഉണ്ടെന്നും ധർമ്മജനും ഭാര്യയും പറയുന്നു.

 

marriage Malayalam Movie News dharmajan bolgatty