തമിഴ് നടൻ ധനുഷിന്റെ മകനായ യാത്ര രാജ സിനിമാലോകത്തേക്ക് തന്റെ ആദ്യ ചുവടുറപ്പിച്ചിരിക്കുകയാണ്.ഗാനരചയിതാവായി ആണ് താരത്തിന്റെ അരങ്ങേറ്റം.നിലവിൽ തന്റെ മൂന്നാമത്തെ സംവിധാനചിത്രമായ ’ നിലവുക്ക് എൻന്മേൽ എന്നടി കോപം’ ചിത്രവുമായി തിരക്കിലാണ് ധനുഷ്.
ഈ ചിത്രത്തിലെ ഗാനമാണ് യാത്ര എഴുതിയിരിക്കുന്നത്.ഇതുവരെ പുറത്തിറങ്ങാത്ത ചിത്രത്തിലെ ഗാനം കാണാൻ അവസരം ലഭിച്ചെന്നും ചിത്രത്തിലൂടെ ധനുഷിന്റെ മകൻ ഗാനരചയിതാവായി അരങ്ങേറ്റം കുറിച്ചെന്നും വെളിപ്പെടുത്തിയത് നടൻ എസ് ജെ സൂര്യയാണ്.സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഈ കാര്യം പുറത്തറിയുന്നത്.
ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ രായനിലൂടെ കോളിവുഡ് ബോക്സ് ഓഫീസ് പുത്തനുണർവിലാണ്. ചിത്രം 150 കോടി ക്ലബ്ബിൽ ഇതിനോടകം തന്നെ എത്തി കഴിഞ്ഞു . 150 കോടി ക്ലബ്ബിൽ ഇടംനേടുന്ന ഈ വർഷത്തെ ആദ്യ തമിഴ് ചിത്രമാണിത്. ചിത്രത്തിന്റെ ഒ ടി ടി സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. 2017ൽ പുറത്തിറങ്ങിയ ‘പാ പാണ്ടി’ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത് .
I had the privilege to watch the song with @dhanushkraja sir and pretty @priyankaamohan very cute song … and the way dir @dhanushkraja pulled a very cute dance from @priyankaamohan as a cute pretty young maami is like super & addictive , with simple cute stylish steps , she… https://t.co/ixs6qZSDHM
— S J Suryah (@iam_SJSuryah) August 27, 2024