റീ റിലീസിന് ഒരുങ്ങി ധനുഷ് ചിത്രം! സെപ്റ്റംബർ 14 ന് തിയറ്ററിലെത്തുമെന്ന് റിപ്പോർട്ട്

ചിത്രം സെപ്റ്റംബർ 14 ന് വീണ്ടും തിയറ്ററുകളിൽ എത്തുമെന്നാണ് പുറത്തുവരുന്ന  റിപ്പോർട്ടുകൾ പറയുന്നത്.

author-image
Greeshma Rakesh
New Update
dhanush

dhanush movie 3 to have a re release on september 14

Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്ത്യൻ സിനിമയിൽ ഈയിടെ ട്രെൻഡ് ആയിരിക്കുന്ന ഒന്നാണ് സിനിമകളുടെ റീ റിലീസ്.ഇക്കാലയളവിൽ ഏറ്റവുമധികം ചിത്രങ്ങൾ റീ റിലീസ് ചെയ്തത് തമിഴ് ഭാഷയിലാണ്.വിജയ് ഉൾപ്പെടെ പ്രമുഖരായ മിക്ക താരങ്ങളുടെയും ചിത്രങ്ങൾ അക്കൂട്ടിലുണ്ട്. ഇപ്പോഴിതാ തമിഴിൽ നിന്ന്  മറ്റൊരു ചിത്രം കൂടി റീ റിലീസ് എത്തുകയാണ്. ധനുഷിനെ നായകനാക്കി ഐശ്വര്യ രജനികാന്ത് രചനയും സംവിധാനവും നിർവ്വഹിച്ച 3 എന്ന ചിത്രമാണ് അത്.

2012 മാർച്ച് 30 ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് 3. ചിത്രം സെപ്റ്റംബർ 14 ന് വീണ്ടും തിയറ്ററുകളിൽ എത്തുമെന്നാണ് പുറത്തുവരുന്ന  റിപ്പോർട്ടുകൾ പറയുന്നത്.ശ്രുതി ഹാസൻ നായികയായെത്തിയ ചിത്രത്തിൽ ശിവകാർത്തികേയൻ, സുന്ദർ രാമു, പ്രഭു, ഭാനുപ്രിയ, ജീവ രവി, രോഹിണി, ഗബ്രിയേല ചാൾട്ടൺ, സുനിത ഗൊഗോയ്, സുമതി ശ്രീ, ബദവ ഗോപി, മനോജ് കുമാർ, അനുരാധ കൃഷ്ണമൂർത്തി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രത്തിലെ, ധനുഷ് രചനയും ആലാപനവും നിർവ്വഹിച്ച വൈ ദിസ് കൊലവെറി ഡീ എന്ന ഗാനം വൻ ഹിറ്റ് ആയിരുന്നു.

ഗോപു അർജുൻ ഫിലിംസിൻറെ ബാനറിൽ കസ്തൂരി രാജ വിജയലക്ഷ്മി നിർമ്മിച്ച ചിത്രത്തിൻറെ ഛായാഗ്രഹണം വേൽരാജ് ആയിരുന്നു. എഡിറ്റിംഗ് കോല ഭാസ്കർ. റൊമാൻറിക് സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന സിനിമയാണ് ഇത്. അതേസമയം ധനുഷിൻറെ ഏറ്റവും പുതിയ ചിത്രം രായൻ വൻ ഹിറ്റ് ആണ്. ചിത്രത്തിൻറെ സംവിധാനവും നായക കഥാപാത്രത്തെ അവതരിപ്പിച്ചതും ധനുഷ് ആയിരുന്നു. കുബേരയാണ് ധനുഷ് നായകനാവുന്ന അടുത്ത ചിത്രം. ശേഖർ കമ്മുലയാണ് ഈ ചിത്രത്തിൻറെ സംവിധാനം. 

re release Dhanush sruti hasan movie news