ഞെട്ടിക്കുന്ന കളക്ഷനുമായി രായൻ; ധനുഷ് ചിത്രം 50 കോടി ക്ലബ്ബിൽ

ധനുഷ് സംവിധായകനായ രായനില്‍ മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും മറ്റ് പ്രധാന താരങ്ങളായി അഭിനയിച്ചിട്ടുണ്ട്

author-image
Vishnupriya
New Update
ra
Listen to this article
0.75x 1x 1.5x
00:00 / 00:00

ധനുഷ് നായകനായി വേഷമിട്ട്  വന്ന പുത്തൻ ചിത്രമാണ് രായൻ. മികച്ച പ്രേക്ഷക അഭിപ്രായത്തോടെ വൻ ഹിറ്റിലേക്ക് കുതിക്കുകയാണ് രായൻ. രായൻ ധനുഷ് വേഷപ്പകര്‍ച്ചയില്‍ വിസ്‍മയിപ്പിക്കുന്ന ചിത്രം ആണെന്നാണ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ധനുഷിന്റെ രായൻ 50 കോടി രൂപയിലധികിം നേടിയെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍.

കരിയറിലെ തന്നെ ധനുഷിന്റെ മികച്ച ഓപ്പണിംഗ് കളക്ഷനാണ് രായന്റേത് എന്നാണ് റിപ്പോര്‍ട്ടുകള്‍ . അടുത്ത കാലത്ത് തമിഴില്‍ നിന്നുള്ള സിനിമകള്‍ പ്രതീക്ഷിച്ചത്ര വിജയം നേടാനാകാതെ തളരുമ്പോള്‍ കളക്ഷനില്‍ രായൻ കുതിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ധനുഷിന്റ അടുത്ത 100 കോടി ചിത്രമായിരിക്കും രായൻ എന്ന പ്രതീക്ഷകളും ശരിയാകും. ഒടുവില്‍ ധനുഷിന്റേതായി വാത്തിയാണ് 100 കോടി ക്ലബിലെത്തിയിരുന്നത് എന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്.

മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും വേഷമിടുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

Raayan Dhanush