'ദേവദൂതൻ' 4കെ വരുന്നു.. വാർത്ത പങ്കുവെച്ച് സിബി മലയിൽ

സംവിധായകൻ്റെ പോസ്റ്റിന് താഴെ നിരവധിയാളുകളാണ് ആഹ്ലാദം പ്രകടിപ്പിച്ച് എത്തുന്നത്.

author-image
Rajesh T L
New Update
sibi malayil

സിബി മലയിൽ

Listen to this article
0.75x 1x 1.5x
00:00 / 00:00

മോഹൻലാൽ നായകനായെത്തിയ സിബി മലയിൽ ചിത്രം ദേവദൂതൻ റീ റിലീസിന് ഒരുങ്ങുന്നു. സോഷ്യൽ മീഡിയയിലൂടെ സംവിധായകൻ സിബി മലയിൽ തന്നെയാണ് ചിത്രത്തെക്കുറിച്ചുള്ള അപ്ഡേറ്റുകൾ പങ്കുവെച്ചത്. ദേവദൂതൻ റീമാസ്റ്റേർഡ് 4 K അറ്റ്മോസ് പതിപ്പ് തയ്യാറാകുന്നതിൻ്റെ പണിപ്പുരയിലാണ് താനെന്ന് സംവിധായകൻ അറിയിക്കുകയായിരുന്നു.

ചിത്രത്തിൻ്റെ റീറിലീസ് തിയ്യതി സംവിധായകൻ വെളിപ്പെടുത്തിയിട്ടില്ല. സംവിധായകൻ്റെ പോസ്റ്റിന് താഴെ നിരവധിയാളുകളാണ് ആഹ്ലാദം പ്രകടിപ്പിച്ച് എത്തുന്നത്.'സ്ഫടികം റീ റിലീസ് പോലെ ഈ സിനിമയും തിയേറ്ററുകളിൽ കാണാൻ കാത്തിരിക്കുന്നു' എന്നാണ് ചിലർ കുറിച്ചത് .

2000-ത്തിൽ പുറത്തിറങ്ങിയ ദേവദൂതൻ്റെ തിരക്കഥ രഘുനാഥ് പലേരിയുടെതാണ്. ജയപ്രദ, വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജഗദിഷ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചിരുന്നു. വിദ്യാസാഗർ ആയിരുന്നു സം​ഗീതം.

devadhoothan 4k rerelease