സിനിമയെ വെല്ലുന്ന ദർശന്റെ ജീവിതം

2011ൽ ഭാര്യ വിജയലക്ഷ്മിയെ പീഡിപ്പിച്ചതിന് അറസ്റ്റ് ചെയ്തത് മുതൽ എക്‌സൈസ് നിയമപ്രകാരം നിയമലംഘനം നടത്തിയെന്ന ആരോപണങ്ങൾ വരെ ദർശൻ്റെ ഓഫ് സ്ക്രീൻ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്.

author-image
Athul Sanil
New Update
dharshan
Listen to this article
0.75x 1x 1.5x
00:00 / 00:00

കന്നഡ ഫിലിം ഇൻഡസ്ട്രിയിലെ ചലഞ്ചിങ് സ്റ്റാർ എന്നറിയപ്പെടുന്ന ദർശൻ ( ഡി ബോസ്സ് ) കൊലക്കേസിൽ അറസ്റ്റിലായി എന്ന വാർത്തയാണ് പ്രേക്ഷകരെ ആകെ ഞെട്ടിചിരിക്കുന്നത്. മുതിർന്ന കന്നഡ നടൻ തൂഗുദീപ ശ്രീനിവാസിൻ്റെ മകനാണ് ദർശൻ. 2001-ൽ മജസ്റ്റിക് എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഭാഗമായ ദർശൻ മികച്ച നടനുള്ള കർണാടക സർക്കാരിൻറെ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.

 

എന്നാൽ ഇപ്പോൾ സിനിമയിലെ ഹീറോ ജീവിതത്തിൽ വില്ലൻ വേഷത്തിൽ എത്തിയിരിക്കുകയാണ്. സൂപ്പർ താരം ദർശൻ കൊലക്കേസില്‍ അറസ്റ്റിലായ വാർത്തയാണ് ഏറെ ചർച്ചയാകുന്നത്. സുഹൃത്തും നടിയുമായ പവിത്ര ഗൗഡക്ക് അശ്ലീല സന്ദേശമയച്ചതിൻറെ പേരിലാണ് രേണുക സ്വാമി എന്ന 33കാരനെ കൊന്ന് മൃതദേഹം ഓടയിൽ തള്ളിയത്. എന്നാൽ ഇതാദ്യമായിട്ടല്ല ദർശൻ ഒരു കേസിൽ പെടുന്നത്. ഇതിനു മുൻപ് നിരവധി കേസുകളിൽ ദർശന്റെ പേര് ഉൾപ്പെട്ടിട്ടുണ്ട്. ദർശൻ എന്ന കന്നഡ സൂപ്പർ സ്റ്റാർ എവിടെ പോയാലും കൂടെ ബോഡി ഗാർഡ്സ് ഉണ്ടാകും. മുന്നിലും പിന്നിലുമായി അദ്ദേഹത്തിന് സുരക്ഷാവലയം തീർക്കാൻ എട്ടോളം ബോഡി ഗാർഡ്‌സ് ആണ് അദ്ദേഹത്തിന് ഒപ്പം എപ്പോളും ഉണ്ടാകുക.

 

ഡി ബോസ്സിന്റെ അടുത്തേക്ക് എത്തുക എന്നത് പ്രയാസപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. ആരുതന്നെ ആയാലും മിനിമം ഡിസ്റ്റൻസ് വച്ചാണ് ദർശൻ പെരുമാറുക. എന്നാൽ എല്ലാ മേഖലയിലും തന്റേതായ പ്രവർത്തനങ്ങളും കാണാൻ സാധിക്കും. ആക്ടർ, പ്രൊഡ്യൂസർ, ഡിസ്‌ട്രിബ്യുട്ടെർ എന്നീ മേഖലകളിൽ സിനിമ രംഗത്ത് മുൻപന്തിയിൽ തന്നെ നിൽക്കുന്ന ദർശൻ പങ്കെടുക്കാത്ത സിനിമയുമായി ബന്ധപ്പെട്ട പരുപാടികളും കുറവാണ്. കാരണം ഓരോ നിർമ്മാതാവുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം അത്രയും വലുതാണ്.

 

2011ൽ ഭാര്യ വിജയലക്ഷ്മിയെ പീഡിപ്പിച്ചതിന് അറസ്റ്റ് ചെയ്തത് മുതൽ എക്‌സൈസ് നിയമപ്രകാരം നിയമലംഘനം നടത്തിയെന്ന ആരോപണങ്ങൾ വരെ ദർശൻ്റെ ഓഫ് സ്ക്രീൻ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ആണ് ഇപ്പോൾ കൊലപാതക കേസിൽ ദർശൻ അറസ്റ്റിൽ ആയിരിക്കുന്നത്.

 

ദർശന്‍റെ അടുത്ത സുഹൃത്തായ പവിത്ര ഗൗഡയെ ഓൺലൈൻ വഴി ശല്യപ്പെടുത്തിയതിനാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് മാസം മുമ്പ് ചിത്രദുർഗ സ്വദേശിയായ രേണുക സ്വാമിയെ ദർശന്‍റെ ഉടമസ്ഥതയിലുള്ള മൈസൂരു ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി മൃതദേഹം കാമാക്ഷിപാളയയിലെ അഴുക്കുചാലിൽ തള്ളുകയായിരുന്നുവെന്നാണ് പൊലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ചിത്രദുർഗയിൽ രജിസ്റ്റർ ചെയ്ത ആളെ കാണാതായെന്ന പരാതിയിലേക്കാണ് പ്രാഥമിക അന്വേഷണം പോലീസിനെ നയിച്ചത്. അന്വേഷണത്തിനിടെ സാമ്പത്തിക പ്രശ്‌നമാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതിന് കാരണം എന്ന് പറഞ്ഞ് മൂന്ന് പേർ കീഴടങ്ങിയിരുന്നു. എന്നാൽ ഇത് വിശ്വസിക്കാതെ പൊലീസ് നടത്തിയ അന്വേഷണമാണ് ദര്‍ശനിലേക്ക് നീങ്ങിയത്. 

 

എന്നാൽ ഇത്രയേറെ സ്വാധീനമുള്ള ഒരു വ്യക്തി കൊലക്കേസിൽ അറസ്റ്റിൽ ആവുമ്പോൾ സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾ സംഭവിച്ചാലും അത്ഭുതപ്പെടാനില്ല. എന്തെല്ലാം കാര്യങ്ങൾ ഇനി വെളിപ്പെടും എന്നും കണ്ടു തന്നെ അറിയാം.

dharshan kannada cinema