നടൻ കൊച്ചിൻ ആന്റണി മരിച്ച നിലയിൽ

ഭാര്യ ഒരാഴ്ച മുമ്പ് ധ്യാനത്തിന് പോയിരുന്നതിനാൽ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സമീപ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ വീട്ടിൽ എത്തിയപ്പോഴാണ് വീടിനകത്തു നിന്നും ദുർഗന്ധം വരുന്നത് ശ്രദ്ധയിൽപ്പെട്ടത്.

author-image
Anagha Rajeev
New Update
ae antony
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: നടൻ കൊച്ചിൻ ആന്റണി (എ ഇ ആന്റണി) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 80 വയസ്സായിരുന്നു. നടനും തലയോലപ്പറമ്പ് യങ് ഇന്ത്യ ഐടിസി ഉടമയുമാണ്. തലപ്പാറ ആന്റണി വില്ല വീട്ടിലാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

ഭാര്യ ഒരാഴ്ച മുമ്പ് ധ്യാനത്തിന് പോയിരുന്നതിനാൽ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സമീപ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ വീട്ടിൽ എത്തിയപ്പോഴാണ് വീടിനകത്തു നിന്നും ദുർഗന്ധം വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സമീപവാസികൾ അന്വേഷണം നടത്തിയപ്പോഴാണ് ആന്റണിയെ മരിച്ച നിലയിൽ കണ്ടത്.

പഴശ്ശിരാജ, കായംകുളം കൊച്ചുണ്ണി ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വാഷ്‌ബോസിനിൽ മുഖം കഴുകുന്നതിനിടെ തലയിടിച്ചു വീണതാകാം മരണകാരണമെന്ന് മകൻ അനിൽ പറഞ്ഞു. അനിത, അനൂപ്, അജിത്ത്, ആശ എന്നിവരാണ് മറ്റു മക്കൾ.

cochin antony