ചിയാൻ വിക്രമിന്റെ 'തങ്കലാൻ' ജൂണിൽ തിയറ്ററുകളിലെത്തും: ആരാധകർക്ക് നിർമ്മാതാവിന്റെ ഉറപ്പ്

ഈ മാസാവസാനം രാജ്യത്തെ വിവിധ നഗരങ്ങളിൽ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടി നടക്കുമെന്നും അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

author-image
Greeshma Rakesh
Updated On
New Update
vikram

chiyaan vikram movie thangalaan will release on june

Listen to this article
0.75x 1x 1.5x
00:00 / 00:00

പ്രേക്ഷകർ  ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ചിയാൻ വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയുന്ന 'തങ്കലാൻ'.സിനിമയുടെ റിലീസ് തീയതി നിരവധി തവണ മാറ്റിയതിൽ ആരാധകർ നിരാശ പങ്കുവെച്ച് രം​ഗത്തെത്തിയിരുന്നു.ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി സംബന്ധിച്ച് ആരാധകർക്ക് ഉറപ്പുമായെത്തിയിരിക്കുകയാണ് നിർമ്മാതാവ് ധനഞ്ജയൻ.

ജൂണിൽ സിനിമ റിലീസ് ചെയ്യാനുള്ള പദ്ധതിയിലാണ് തങ്ങളെന്ന് ധനഞ്ജയൻ പറഞ്ഞു. ഈ വാരം റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടക്കും. ഈ മാസാവസാനം രാജ്യത്തെ വിവിധ നഗരങ്ങളിൽ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടി നടക്കുമെന്നും അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടിഷ്‌ ഭരണത്തിന് കീഴിൽ കർണാടകയിലെ കോലാർ ഗോൾഡ് ഫാക്ടറിയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് 'തങ്കാലൻ' ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ചിയാൻ വിക്രം നായകനായ ചിത്രത്തിൽ മാളവിക മോഹനനാണ് നായിക. പാർവതി തിരുവോത്തും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗംഗമ്മ എന്നാണ് നടിയുടെ കഥാപാത്രത്തിന്റെ പേര്.

പശുപതിയും ഒരു പ്രധാന വേഷത്തിലുണ്ട്. പാ രഞ്ജിത്തിന്റേത് തന്നെയാണ് തിരക്കഥയും. തമിൾ പ്രഭയാണ് സഹ എഴുത്തുകാരൻ. ജി വി പ്രകാശ് കുമാർ സംഗീതസംവിധാനവും എ കിഷോർ കുമാർ ഛായാ​ഗ്രഹണവും നിർവഹിക്കുന്നു. അൻപ് അറിവ് ആണ് ആക്‌ഷൻ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീൻ, നീലം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയാണ് തങ്കലാൻ നിർമ്മിക്കുന്നത്. വമ്പൻ ബജറ്റിലാണ് ഈ പീരിയഡ് ഡ്രാമ ഒരുങ്ങുന്നതെന്ന് നിർമ്മാതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Thangalaan tamil movie news Kollywood chiyaan vikram