കൊച്ചി: പ്രേക്ഷക ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ചിത്തിനി'.'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിനു ശേഷം കെ.വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും, കെ വി അനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്. മണിക്കൂറുകൾ പിന്നിടുമ്പോൾ യൂട്യൂബിൽ കാഴ്ച്ചക്കാരുടെ എണ്ണം 6 ലക്ഷം കടന്നിരിക്കുകയാണ്.
മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ടീസറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കാത്തിരിപ്പിന്റെ മുൾമുനയിൽ കാണികളെ പിടിച്ചുനിറുത്തുന്ന ടീസറിലെ രംഗങ്ങൾ, ഹൊറർ - ഫാമിലി- ഇമോഷണൽ- ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽ പെടുത്താവുന്നതാണ്.ചിത്തിനിയുടെ നേരത്തെ പുറത്തുവന്ന പോസ്റ്ററിനും മേക്കിംഗ് വീഡിയോയ്ക്കും ഒക്കെത്തന്നെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.
ഈസ്റ്റ് കോസ്റ്റിന്റെ കള്ളനും ഭഗവതിയും എന്ന ചിത്രത്തിലെ ദേവി എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ മോക്ഷയുടെ കളരി അഭ്യാസങ്ങൾ എന്ന് തോന്നിക്കുന്ന ദൃശ്യങ്ങൾ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ പ്രേക്ഷരിൽ ഏറെ കൗതുകമുണർത്തുന്നു. ഹൊററിനൊപ്പം ആക്ഷനും,സംഗീതത്തിനും, പ്രണയത്തിനും പ്രാധാന്യം നൽകി ഈസ്റ്റ് കോസ്റ്റ് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ഈസ്റ്റ് കോസ്റ്റിന്റെ മുൻകാല ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ പാറ്റേണിലാണ് ചിത്രീകരണം പൂർത്തികരിച്ചിരിക്കുന്നത്.ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസാണ് ചിത്രം നിർമിക്കുന്നത്.
അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ജോണി ആന്റണി, ജോയ് മാത്യൂ,സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണൻ, മണികണ്ഠൻ ആചാരി, സുജിത്ത് ശങ്കർ,പ്രമോദ് വെളിയനാട്,രാജേഷ് ശർമ്മ,ഉണ്ണിരാജ, അനൂപ് ശിവസേവൻ, കൂട്ടിക്കൽ ജയചന്ദ്രൻ, ജിബിൻ ഗോപിനാഥ്, ജിതിൻ ബാബു,ശിവ ദാമോദർ,വികാസ്, പൗളി വത്സൻ,അമ്പിളി അംബാലി എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഈസ്റ്റ് കോസ്റ്റ് വിജയൻ, സന്തോഷ് വർമ്മ, സുരേഷ് എന്നിവരുടെ വരികൾക്ക് യുവ സംഗീത സംവിധായകരിൽ ശ്രദ്ധേയനായ രഞ്ജിൻ രാജ് സംഗീത സംവിധാനം നിർവ്വഹിക്കുന്നു. സത്യ പ്രകാശ്, ഹരി ശങ്കർ, കപിൽ കപിലൻ, സന മൊയ്തുട്ടി എന്നിവരാണ് ഗായകർ. ചിത്രത്തിലെ ഒരു ഫോക്ക് സോംഗിനായി വയനാട്ടിലെ നാടൻ പാട്ട് കലാകാരന്മാരും ഭാഗമായിട്ടുണ്ട്. ചിത്രത്തിന്റെ പോസ്റ്റ് പ്രോഡക്‌ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
ഛായാഗ്രഹണം-രതീഷ് റാം,എഡിറ്റിംഗ് -ജോൺകുട്ടി, മേക്കപ്പ്-രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, കലാസംവിധാനം- സുജിത്ത് രാഘവ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ- രാജശേഖരൻ. കൊറിയോഗ്രാഫി-കല മാസ്റ്റർ,സംഘട്ടനം- രാജശേഖരൻ, ജി മാസ്റ്റർ,വി എഫ് എക്സ്-നിധിൻ റാം സുധാകർ, സൗണ്ട് ഡിസൈൻ-സച്ചിൻ സുധാകരൻ, സൗണ്ട് മിക്സിംഗ്-വിപിൻ നായർ, പ്രൊഡക്ഷൻ കൺട്രോളർ-രാജേഷ് തിലകം,പ്രൊഡക്ഷൻ എക്സിക്യുട്ടീവ്-ഷിബു പന്തലക്കോട്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-സുഭാഷ് ഇളമ്പൽ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ്-അനൂപ് ശിവസേവൻ,അസിം കോട്ടൂർ,സജു പൊറ്റയിൽ കട, അനൂപ്,പോസ്റ്റർ ഡിസൈനർ- കോളിൻസ് ലിയോഫിൽ, കാലിഗ്രാഫി-കെ പി മുരളീധരൻ, സ്റ്റിൽസ്- അജി മസ്കറ്റ്, പി.ആർ.ഒ- എഎസ് ദിനേശ്, മഞ്ജു ഗോപിനാഥ്, എം.കെ ഷെജിൻ.