പണം വാങ്ങി വഞ്ചിച്ചു; മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരായ കേസ് സെപ്റ്റംബർ 13ലേക്ക് മാറ്റി

സ്വപ്നമാളിക' എന്ന സിനിമയ്ക്ക് വേണ്ടി മോഹൻലാലും ആന്റണി പെരുമ്പാവൂരും 30ലക്ഷം രൂപയുടെ ചെക്ക് 2007 മാർച്ച് 29 ന് കൈപറ്റിയെന്നും തുടർന്ന് ചിത്രവുമായി സഹകരിക്കാതെ വഞ്ചിച്ചെന്നുമാണ് ദേവരാജന്റെ പരാതി

author-image
Anagha Rajeev
New Update
mohanlal antony perumbavoor
Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട് മോഹൻലാലും ആന്റണി പെരുമ്പാവൂരും പണംവാങ്ങി വഞ്ചിച്ചുവെന്ന പരാതി സെപ്റ്റംബർ 13-ലേക്കു മാറ്റി. നിർമ്മാതാവും സംവിധായകനുമായ കെഎ ദേവരാജൻ നൽകിയ അപ്പീലിലാണ് നടപടി. മോഹൻലാലും ആൻ്റണി പെരുമ്പാവൂരും അന്ന് കോടതിക്ക് മുന്നിൽ ഹാജരാവണമെന്നും നിർദേശമുണ്ട്.

'സ്വപ്നമാളിക' എന്ന സിനിമയ്ക്ക് വേണ്ടി മോഹൻലാലും ആന്റണി പെരുമ്പാവൂരും 30ലക്ഷം രൂപയുടെ ചെക്ക് 2007 മാർച്ച് 29 ന് കൈപറ്റിയെന്നും തുടർന്ന് ചിത്രവുമായി സഹകരിക്കാതെ വഞ്ചിച്ചെന്നുമാണ് ദേവരാജന്റെ പരാതി. മോഹൻലാൽ എഴുതിയ 'തർപ്പണം' എന്ന കഥയാണ് 'സ്വപ്‌നമാളിക' എന്ന പേരിൽ സിനിമയാവാനിരുന്നത്.

മോഹൻലാലിന്റെ കഥ സിനിമയാകുന്നു എന്ന നിലയിൽ അടക്കം ശ്രദ്ധനേടിയ ചിത്രം 2008 ൽ പുറത്തിറങ്ങേണ്ടതായിരുന്നു. 2007 ൽ ചിത്രീകരണം ആരംഭിച്ച സിനിമ എന്നാൽ പലകാരണങ്ങളാൽ മുടങ്ങി. തങ്ങളുടെ അനുവാദമില്ലാതെ കഥയിലും തിരക്കഥയിലും മാറ്റം വരുത്തിയെന്നാരോപിച്ച് മോഹൻലാലും തിരക്കഥ എഴുതിയ എസ് സുരേഷ്ബാബുവും സംവിധായകൻ ദേവരാജിനെതിരെ കോടതിയെ സമീപിച്ചിരുന്നു.

ഇതേ ചിത്രത്തിന്റെ പേരിൽ നേരത്തെ സിനിമാ താരങ്ങളായ മീരാജാസ്മിൻ, പൃഥ്വിരാജ് എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് ദേവരാജൻ പരാതി നൽകിയിരുന്നു. അഡ്വാൻസ് ആയി പണം വാങ്ങിയെന്നും പിന്നീട് ചിത്രത്തിൽ അഭിനയിച്ചില്ലെന്നുമായിരുന്നു പരാതി. കേസ് കോടതിയിൽ എത്തിയതോടെ അഡ്വാൻസ് തുക താരങ്ങൾ തിരികെ നൽകി കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു.

Anthony Perumbavoor mohanlal