കാസ്റ്റിങ് കൗച്ച്; തമിഴിലും വേണം ഹേമാ കമ്മിറ്റി: സനം ഷെട്ടി

മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ഹേമയ്ക്കും മുൻകൈയെടുത്ത വനിതാ നടിമാർക്കും നന്ദി അറിയിക്കുന്നതായും സനം ഷെട്ടി വ്യക്തമാക്കി.

author-image
Anagha Rajeev
New Update
sanam-shetty
Listen to this article
0.75x 1x 1.5x
00:00 / 00:00

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മറ്റ് സിനിമാ മേഖലകളിലെയും കാസ്റ്റിങ് കൗച്ച് ചർച്ചയാവുകയാണ്. കേരളത്തിലെ സിനിമാ മേഖലയ്ക്ക് സമാനമായി തമിഴ് സിനിമാ മേഖലയിലും സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നുണ്ട് എന്ന് നടി സനം ഷെട്ടി പറഞ്ഞു.

പലപ്പോഴും തനിക്കും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു. തെറ്റായ ആവശ്യങ്ങൾക്ക് വഴങ്ങേണ്ടി വരുമെന്ന് ബോധ്യപ്പെട്ടതോടെ പല സിനിമകളും ഉപേക്ഷിച്ചിട്ടുണ്ട്. തമിഴ് സിനിമകളിൽ പ്രവർത്തിക്കുന്ന അഭിനേതാക്കളുടെ സുരക്ഷ ഉറപ്പാക്കാൻ വിശദമായ വിശകലനം നടത്തണമെന്നും സനം ഷെട്ടി ആവശ്യപ്പെട്ടു.

മലയാള ചലച്ചിത്ര മേഖലയിലെ കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ കമ്മീഷന് മുന്നിൽ തുറന്നു പറയാൻ ആർജവം കാണിച്ച നടിമാരെ അഭിനന്ദിക്കുന്നു. മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ഹേമയ്ക്കും മുൻകൈയെടുത്ത വനിതാ നടിമാർക്കും നന്ദി അറിയിക്കുന്നതായും സനം ഷെട്ടി വ്യക്തമാക്കി. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, സിനിമാ കമ്പനി എന്നീ മലയാള സിനിമകളിൽ വേഷമിട്ട തെന്നിന്ത്യൻ നടിയാണ് സനം ഷെട്ടി.

 

hema committee report casting couch Sanam Shetty