സുരേഷ് ഗോപിയുടെ 250 ആം ചിത്രവുമായി ശ്രീ ഗോകുലം മൂവീസ്; അഭിനേതാക്കളെ തേടുന്നു

14 മുതല്‍ 20 വയസ്സ് പ്രായമുള്ള  പെണ്‍കുട്ടികള്‍, 16 മുതല്‍ 18 വരെ പ്രായമുള്ള ഇരട്ടകളായ പെണ്‍കുട്ടികള്‍, 10 -14 പ്രായമുള്ള ആണ്‍കുട്ടികള്‍ എന്നിവര്‍ക്കാണ് അവസരം.

author-image
anumol ps
New Update
casting call

poster

Listen to this article
0.75x 1x 1.5x
00:00 / 00:00

 


മലയാളത്തിന്റെ സൂപ്പര്‍ താരം സുരേഷ് ഗോപിയുടെ കരിയറിലെ 250 ആം ചിത്രമൊരുങ്ങുന്നു. മലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാണ/വിതരണ ബാനറായ ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ഈ വമ്പന്‍ ചിത്രം നിര്‍മ്മിക്കുന്നത്. കേന്ദ്രമന്ത്രിയായി ചുമതലയേറ്റതിന് ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. വി സി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. കൃഷ്ണമൂര്‍ത്തി എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍. 

അഭിനയ മോഹികള്‍ക്ക് ഈ ചിത്രത്തിലഭിനയിക്കാനുള്ള അവസരം അണിയറ പ്രവര്‍ത്തകര്‍ ഒരുക്കുന്നുണ്ട്. 14 മുതല്‍ 20 വയസ്സ് പ്രായമുള്ള  പെണ്‍കുട്ടികള്‍, 16 മുതല്‍ 18 വരെ പ്രായമുള്ള ഇരട്ടകളായ പെണ്‍കുട്ടികള്‍, 10 -14 പ്രായമുള്ള ആണ്‍കുട്ടികള്‍ എന്നിവര്‍ക്കാണ് അവസരം. മധ്യ തിരുവിതാംകൂര്‍ നിവാസികള്‍ക്കാണ് മുന്‍ഗണന.

താല്പര്യം ഉള്ളവര്‍, 30 സെക്കന്റ് ദൈര്‍ഘ്യമുള്ള സ്വയം പരിചയപ്പെടുത്തുന്ന ഒരു വീഡിയോയും എഡിറ്റ് ചെയ്യാത്ത തങ്ങളുടെ രണ്ട് ഫോട്ടോയും, 8848287252 എന്ന വാട്‌സാപ്പ് നമ്പറില്‍ അയക്കുക. ഓഗസ്റ്റ് 22 ആണ് അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി.

Suresh Gopi casting call