വീണ്ടും മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചുവെന്ന് ലോകാരോഗ്യ സംഘടന

author-image
Anagha Rajeev
Updated On
New Update
.
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ലോകാരോഗ്യസംഘടനയാണ് രാജ്യത്ത് ഒരാൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ച വിവരം അറിയിച്ചത്. പശ്ചിമബംഗാളിൽ നാല് വയസുകാരിക്കാണ് രോഗബാധയുണ്ടായത്. 

ഇതിന് മുമ്പ് 2019ലാണ് ഇന്ത്യയിൽ പക്ഷിപ്പനി മനുഷ്യരിൽ സ്ഥിരീകരിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് രോഗബാധസ്ഥിരീകരിച്ച കുട്ടിയെ പീഡിയാട്രിക് ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്. കടുത്ത ശ്വാസംമുട്ടലും പനിയുമായിരുന്നു കുട്ടിക്കുണ്ടായിരുന്നത്. മാർച്ച് മൂന്നാം തീയതി പ്രാദേശിക ആശുപത്രിയിൽ നിന്ന് കുട്ടിയെ വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചു. 

തുടർന്ന് മാർച്ച് അഞ്ചിന് വിദഗ്ധ ചികിത്സക്കായി കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്ന് സാമ്പിളുകളെടുത്ത് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് വൈറസ് ബാധയുണ്ടായതായി സ്ഥിരീകരിച്ചത്. അതേസമയം, കുട്ടിയുടെ ബന്ധുക്കൾക്കാർക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങളുണ്ടായിരുന്നില്ലെന്ന് ലോകാരോഗ്യസംഘടന സ്ഥിരീകരിച്ചിട്ടുണ്ട്.

 ഇവരുടെ വീട്ടിലുള്ള കോഴിഫാമിൽ നിന്നാണ് രോഗം പകർന്നതെന്നാണ് സംശയിക്കുന്നത്. അതേസമയം, രോഗബാധ സംബന്ധിച്ച് ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം പുറത്ത് വന്നിട്ടില്ല. 

bird flue