ടെലിവിഷൻ  ചരിത്രം തിരുത്തി ബിഗ് ബോസ് മലയാളം സീസൺ 6

100 ദിവസം നടന്ന കടുത്ത മത്സരത്തിനൊടുവിൽ ജിൻ്റോ ഈ സീസണിൻ്റെ വിജയായിമാറി. അക്ഷരാർഥത്തിൽ  "ഒന്നു മാറ്റിപ്പിടിച്ചാലോ" എന്ന സീസണിന്റെ ടാഗ്‌ലൈനിനെ  അന്വർത്ഥമാക്കുന്ന രീതിയിൽ  ബിഗ്ഗ് ബോസ്സ് സീസൺ 6 പ്രേക്ഷകപിന്തുണ നേടി.

author-image
Anagha Rajeev
New Update
k
Listen to this article
0.75x 1x 1.5x
00:00 / 00:00

ജനപ്രിയ റിയാലിറ്റി ഷോകളിലൊന്നാണ് ബിഗ് ബോസ് മലയാളം. ബിഗ് ബോസ്സിന്റെ  ആറാമത് സീസൺ ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഗ്രാൻഡ് ഫിനാലെ 18 TVR (Source: BARC Week 25 Kerala 2+U+R) നേടിയിരിക്കുകയാണ്. ഇതുവരെ നടന്ന എല്ലാ സീസണുകളിലും വച്ച് ഏറ്റവും ഉയർന്ന റേറ്റിംഗാണ് സീസൺ 6 നേടിയിരിക്കുന്നത്. മാർച്ച് 10 ന് ആരംഭിച്ച ഈ സീസണിൽ വ്യത്യസ്ത പശ്ചാത്തലങ്ങളോടും ലോകവീക്ഷണങ്ങളോടും ജീവിതകഥകളോടും കൂടിയ  25 മത്സരാർത്ഥികൾ പങ്കെടുത്തു. സംഘർഷങ്ങൾ, സൗഹൃദങ്ങൾ, പ്രണയം, ശാരീരിക വെല്ലുവിളികൾ, തന്ത്രപരമായ കളികൾ എന്നിവയുടെ  മിശ്രിതം മാത്രമല്ല, മലയാളി സമൂഹത്തിന്റെ അപൂർവ പ്രതിനിധാനവും കൂടിയായിരുന്നു ബി​ഗ് ബോസ്.  100 ദിവസം നടന്ന കടുത്ത മത്സരത്തിനൊടുവിൽ ജിൻ്റോ ഈ സീസണിൻ്റെ വിജയായിമാറി. അക്ഷരാർഥത്തിൽ  "ഒന്നു മാറ്റിപ്പിടിച്ചാലോ" എന്ന സീസണിന്റെ ടാഗ്‌ലൈനിനെ  അന്വർത്ഥമാക്കുന്ന രീതിയിൽ  ബിഗ്ഗ് ബോസ്സ് സീസൺ 6 പ്രേക്ഷകപിന്തുണ നേടി.

 

ടെലിവിഷൻ പ്രേക്ഷകരുടെ അതിയായ പിന്തുണയ്ക്കൊപ്പം, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള പോസിറ്റീവ് ഫീഡ്ബാക്കും സജീവമായ പ്രേക്ഷക ഇടപെടലും ഷോയെ മലയാളികൾക്കിടയിൽ ജനകീയമാക്കി മാറ്റിയിരുന്നു. ബിഗ്ഗ്  ബോസ് മലയാളം ഇന്ത്യൻ ടെലിവിഷനിലെ ഏറ്റവും മികച്ച ഷോകളിലൊന്നായി നിലകൊള്ളുന്നതിനൊപ്പം  ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിലും വ്യാപകമായ പിന്തുണ നേടുന്നു. കേരളത്തിൽ 2.7 കോടിയിലധികം (Source: BARC 2+U+R ) ആൾക്കാരിലേക്ക് ബിഗ്ഗ് ബോസ്സ് സീസൺ 6 എത്തി . ബിഗ്ഗ് ബോസ്സ് സീസൺ 5 മായി   താരതമ്യപ്പെടുത്തുമ്പോൾ, വ്യൂവർഷിപ്പിൽ 35%  വർദ്ധനവും അതോടൊപ്പം ആകെ വോട്ടിംഗിൽ 69% വർദ്ധനവും ഫിനാലെ ആഴ്ചയിലെ വോട്ടിംഗിൽ 87% വർദ്ധനവുമാണ് സീസൺ 6 ഉണ്ടായി. സോഷ്യൽ മീഡിയ ഇടപെടൽ 100% വർധിച്ചപ്പോൾ, ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ വ്യൂയർഷിപ്പ്  55% വർദ്ധിച്ചു.

 

മത്സരാർത്ഥികളെ  പിന്തുണച്ചും   വിമർശിച്ചും തിരുത്തിയും ഉള്ള  മോഹൻലാലിന്റെ അവതരണമായിരുന്നു ഈ ഷോയുടെ പ്രധാന ആകർഷണം . പവർ റൂം, ഒരേസമയം ആറു വൈൽഡ് കാർഡ് എൻട്രികൾ, മോഹൻലാലിന്റെ കൈയ്യക്ഷരം ഒറ്റ ഫോണ്ടായി സംയോജിപ്പിച്ച 'എ 10' ഡിജിറ്റൽ ഫോണ്ട് അവതരിപ്പിക്കൽ, സിനിമാകഥ, സി ഐ ഡി  രാമദാസ്, ഫിനാലെ ലൈവ് സ്കെച്ച്, അവയവ ദാനം പോലെയുള്ള സാമൂഹ്യ സന്ദേശങ്ങൾ, പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ എൻട്രി, പുതിയ താരങ്ങൾക്കുവേണ്ടിയുള്ള സിനിമ  ഓഡിഷനുകൾ തുടങ്ങി എന്നിവയെല്ലാം പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.

 

ബിഗ് ബോസ് മലയാളം 6-ന്റെ  ടൈറ്റിൽ സ്പോൺസർ സ്കീ ഐസ് ക്രീമും കോ- പ്രസെന്റർ  ആറ്റംബർഗ്, ആമൃതവേണി, ഡോമെക്സ്, ലോയ്‌ഡ്  എന്നിവയും ആയിരുന്നു. ഇന്ത്യ ഗേറ്റ്, ബ്രിട്ടാനിയ ഗുഡ്ഡേ, കംഫർട്ട് എന്നിവ കോ പവേർഡും കൂടെ ഡാസ്ലർ ഇറ്റേണ ബ്യൂട്ടി പാർട്ട്ണറായും ഗോൾഡ് വിന്നർ ഹെൽത്ത് പാർട്ട്ണറായും പ്രവർത്തിച്ചു. സ്പെഷ്യൽ പാർട്ട്ണറായി 7Up  , സ്ക്വാഡ്, ടാംഗ് എന്നിവ ഉണ്ടായപ്പോൾ, കെ പി നമ്പൂതിരിസ്  പ്രീമിയർ ടിഷ്യൂസ്, മിൽമ, M4Marry.com, എക്സോ ജെൽ, കേരള മാട്രിമോണി, എയർടെൽ, വരാന്ത റേസ്, പീറ്റ് & ജോ, ഈസ്റ്റേൺ, ജോൺസ് കുട, മൈജി, എം ഐ  , കോൺഫിഡന്റ് ഗ്രൂപ്പ് എന്നിവ കോ - സ്പോൺസർമാരായും പ്രവർത്തിച്ചു. ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 6  - ന്റെ പ്രൈസ് സ്പോൺസർ കോൺഫിഡന്റ് ഗ്രൂപ്പായിരുന്നു.

bigboss malayalam season6