ഒരു ഗംഭീര ത്രില്ലർ ചിത്രം "ലെവൽ ക്രോസ് ";ട്രെയിലർ പുറത്തിറങ്ങി, ജൂലൈ 26ന് തിയറ്ററുകളിൽ

ഒരു ത്രില്ലർ മൂഡിൽ ഒരുക്കിയ ചിത്രത്തിന്റെ  മ്യൂസിക് റൈറ്റ്സ് വമ്പൻ തുകയ്ക്ക്  തിങ്ക് മ്യൂസിക് സ്വന്തമാക്കിയിരുന്നു. താരനിരയിൽ മാത്രമല്ല ടെക്നിക്കൽ ടീമിലും ഗംഭീര നിര തന്നെയുണ്ട്. ചിത്രം ജൂലൈ 26 ന് തീയറ്ററുകളിലെത്തിക്കും .

author-image
Greeshma Rakesh
New Update
level cross movie

asif ali amala paul thriller film level cross trailer is out

Listen to this article
0.75x 1x 1.5x
00:00 / 00:00

പറയാതെ ഒളിപ്പിച്ചതെല്ലാം പറയാൻ അവർ വരുന്നു.... ആസിഫ് അലി,അമലപോൾ, ഷറഫുദ്ദീൻ  എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്ന  "ലെവൽ ക്രോസ് " ചിത്രത്തിന്റെ ട്രെയിലർ  പുറത്തിറങ്ങി. ജൂലൈ 26ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ മലയാള സിനിമയിൽ നിന്നും മമ്മൂട്ടി, ദുൽഖർ സൽമാൻ,തെലുങ്കിൽ നിന്ന് സൂപ്പർ താരമായ വെങ്കിടേഷ്, ഹിന്ദിയിൽ നിന്ന് രവീണ ടെൻഡൻ  എന്നിവർ ട്രെയിലർ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തു.  ലിജോ ജോസ് പെല്ലിശ്ശേരി ദിലീഷ് പോത്തൻ ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ സാന്നിധ്യത്തിൽ കുഞ്ചാക്കോ ബോബനും ബിജുമേനോനും ചേർന്ന്  ചിത്രത്തിന്റെ ട്രെയിലർ "തലവൻ" ന്റെ 65 -ദിന ആഘോഷിച്ചടങ്ങി നിടയിൽ  പുറത്തിറക്കി.

സൂപ്പർ ഹിറ്റ് ചിത്രം കൂമന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന  ആസിഫലി നായകനായ ചിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്. പുറത്തിറങ്ങിയ ട്രെയിലറിനുള്ള പ്രേക്ഷക സ്വീകരണം തന്നെ ചിത്രത്തിന്റെ പ്രതീക്ഷ ഉയർത്തുന്നു. മൂന്നു താരങ്ങളുടെയും മത്സരിച്ചുള്ള അഭിനയം കാണാനുള്ള ആവേശവും ട്രെയിലർ നൽകുന്നു. ആസിഫലിയുടെ അവസാനം റിലീസ് ചെയ്ത ചിത്രം "തലവൻ" തീയറ്ററുകളിൽ മികച്ച വിജയം നേടിയിരുന്നു. കാഴ്ച്ചയിൽ വേറിട്ട് നിൽക്കുന്ന ആസിഫിന്റെ കഥാപാത്രം   മാത്രമല്ല മേക്കിങ്ങിലും ചിത്രം വേറിട്ട് നിൽക്കുമെന്ന് പ്രതീക്ഷയാണ് ചിത്രത്തിന്റെതായി ഇറങ്ങിയ  ടീസറൂം ട്രെയിലറും നൽകുന്നത് .ടുണീഷ്യയിൽ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും "ലെവൽ ക്രോസ്സ്"നുണ്ട്. 

സംവിധായകൻ അർഫാസ് അയൂബിന്റെ സംവിധാനത്തിലാണ് ലെവൽ ക്രോസ്സ് ഒരുങ്ങിയിരിക്കുന്നത്. ജിത്തു ജോസഫിന്റെ  പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് സംവിധായകൻ അർഫാസ് അയൂബ്. സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്ജറ്റ് മൂവിയായ മോഹൻലാൽ നായകനായെത്തുന്ന "റാം" ന്റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ  ഉടമയുമായ രമേഷ്  പി പിള്ളയുടെ  റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രമാണിത്. ലെവൽ ക്രോസിൻറെ കഥയും തിരക്കഥയും അർഫാസിന്റേതാണ്. ആസിഫ്, അമലപോൾ ,ഷറഫുദ്ധീൻ കോമ്പിനേഷൻ ആദ്യമായി വരുന്ന ചിത്രം കൂടിയാണിത്. 

ഒരു ത്രില്ലർ മൂഡിൽ ഒരുക്കിയ ചിത്രത്തിന്റെ  മ്യൂസിക് റൈറ്റ്സ് വമ്പൻ തുകയ്ക്ക്  തിങ്ക് മ്യൂസിക് സ്വന്തമാക്കിയിരുന്നു. താരനിരയിൽ മാത്രമല്ല ടെക്നിക്കൽ ടീമിലും ഗംഭീര നിര തന്നെയുണ്ട്. വിശാൽ ചന്ദ്രശേഖറിന്റെ സംഗീതത്തിന് വരികൾ എഴുതിയത്  വിനായക് ശശികുമാർ. ചായഗ്രഹണം അപ്പു പ്രഭാകർ. ജെല്ലിക്കെട്ട് ചുരുളി,നൻപകൽ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫ് ആണ്.ചിത്രത്തിന്റെ  മ്യൂസിക് റൈറ്റ്സ് വമ്പൻ തുകയ്ക്ക്  തിങ്ക് മ്യൂസിക് സ്വന്തമാക്കിയിരുന്നു. താരനിരയിൽ മാത്രമല്ല ടെക്നിക്കൽ ടീമിലും ഗംഭീര നിര തന്നെയുണ്ട്. വിശാൽ ചന്ദ്രശേഖറിന്റെ സംഗീതത്തിന് വരികൾ എഴുതിയത്  വിനായക് ശശികുമാർ. 

ചായഗ്രഹണം അപ്പു പ്രഭാകർ. ജെല്ലിക്കെട്ട് ചുരുളി,നൻപകൽ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റർ. സംഭാഷണം  ആദം അയൂബ്ബ്. സൗണ്ട് ഡിസൈനർ ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം ലിന്റ്റ ജീത്തു. മേക്കപ്പ് റോണക്സ് സേവ്യർ. പ്രൊഡക്ഷൻ ഡിസൈനർ പ്രേം നവാസ്. പി ആർ ഓ മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ജൂലൈ 26 ന് തീയറ്ററുകളിലെത്തിക്കും .

 

Asif ali movie news amala paul