സർക്കാരിന്റെത് കുറ്റകരമായ അനാസ്ഥയെന്ന് ആഷിക് അബു

മിടുക്കരായ മന്ത്രിമാരുള്ള സർക്കാരാണിത്‌. എന്നിട്ടും എന്തുകൊണ്ടിങ്ങനെയെന്നു മനസിലാകുന്നില്ല. ഞാനും ഇടതുപക്ഷ സംഘടനകളുടെ ഭാഗമായി പ്രവർത്തിച്ചയാളാണ്.

author-image
Anagha Rajeev
New Update
aashiq abu
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ സംവിധായകനും ഇടതുസഹയാത്രികനുമായ ആഷിക് അബു. അനീതി നടന്നതായി ബോധ്യപ്പെട്ടിട്ടും സർക്കാരിന് എങ്ങനെ നിശബ്ദമായിരിക്കാൻ കഴിയുന്നുവെന്ന് ആഷിക് അബു ചോദിച്ചു. 

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സാമാന്യബുദ്ധിയിൽ ആലോചിച്ചാൽ മനസിലാകാത്ത ഒരുപാട് കാര്യങ്ങളുണ്ട്. വിവരാവകാശ കമ്മീഷൻ കൊടുക്കണമെന്ന് പറഞ്ഞ ഭാഗം കൊടുക്കാതിരിക്കുന്ന അവസ്ഥ ഉണ്ടായി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള സമ്മർദ്ദം സർക്കാരിനു മേലുണ്ട്. സർക്കാരോ സർക്കാർ ഉദ്യോഗസ്ഥരോ ഇതിനു വഴങ്ങുന്നുമുണ്ട്. മറ്റുള്ള ഒരു വിശദീകരണവും വിശ്വസനീയമായി തോന്നുന്നില്ല. സർക്കാരിന് ഒളിപ്പിക്കാൻ ഒന്നുമില്ലെന്ന വാദമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത് അപ്പോൾ പിന്നെ ഒളിപ്പിക്കുന്നത് ആരാണെന്നും ആഷിക് അബു ചോദിച്ചു.

സർക്കാരിന്റെ ഭാഗത്തുള്ള ആരാണ് ലൈംഗികാതിക്രമം ഉണ്ടെന്ന ഉള്ളടക്കമുള്ള റിപ്പോർട്ട് വായിച്ചത്? അപ്പോൾ അതൊരു ക്രിമിനൽ കുറ്റമാണെന്നു ബോധ്യപ്പെട്ടിരുന്നില്ലേ? സർക്കാരിന് ഇക്കാര്യത്തിൽ കോടതിയെ സമീപിക്കാമായിരുന്നല്ലോ. സാങ്കേതികത്വം മറിക്കടക്കാനുള്ള നിയമപരിജ്ഞാനം ഇല്ലാത്തവരാണോ സർക്കാരിൽ ഉള്ളതെന്നും ആഷിക് അബു ചോദിച്ചു.

മിടുക്കരായ മന്ത്രിമാരുള്ള സർക്കാരാണിത്‌. എന്നിട്ടും എന്തുകൊണ്ടിങ്ങനെയെന്നു മനസിലാകുന്നില്ല. ഞാനും ഇടതുപക്ഷ സംഘടനകളുടെ ഭാഗമായി പ്രവർത്തിച്ചയാളാണ്. ഒരു അനീതി നടന്നു എന്ന് ബോധ്യപ്പെട്ടാൽ ഇങ്ങനെയാണോ ഇടതുപക്ഷം പ്രവർത്തിക്കേണ്ടത്? ഈ റിപ്പോർട്ട് വായിച്ച അന്ന് മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിമാരോ പത്രസമ്മേളനം നടത്തിയിരുന്നെങ്കിൽ ചിത്രം മാറിയേനെ. തോറ്റുപോകുമെന്ന് ഉറപ്പായിരുന്നാൽപോലും കോടതിയെ സമീപിച്ചാൽ സർക്കാരിന് അഭിമാനിക്കാമായിരുന്നു. കുറ്റകരമായ ഈ അനാസ്ഥയ്ക്ക് സർക്കാർ ജനങ്ങളോട് മറുപടി പറയേണ്ടിവരും. 

aashiq abu hema committee report