arshad warsi disappointed by kalki 2898 ad says prabhas was like a joker
പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ താരങ്ങൾ അണിനിരന്ന 2024 ജൂണിൽ പുറത്തിറങ്ങിയ കൽക്കി 2898 എഡിക്കെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡ് നടൻ അർഷദ് വാർസി. പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയ കൽക്കി ഇന്ത്യയിൽ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ ചിത്രമായിരുന്നു. കൽക്കിയിൽ എന്താണിവർ ചെയ്ത് വച്ചിരിക്കുന്നതെന്നായിരുന്നു അർഷദിന്റെ ചോദ്യം പ്രഭാസ് ഒരു ജോക്കറിനെ പോലെയാണെന്നും നടൻ തുറന്നടിച്ചു.
Unfiltered by Samdish YouTube എന്ന ചാനലിലായിരുന്നു താരത്തിന്റ വിമർശനം.അടുത്തിടെ കണ്ടതും ഇഷ്ടപ്പെടാത്തതുമായ ഒരു സിനിമയുടെ പേര് പറയാൻ നടനോട് ആവശ്യപ്പെട്ടു.ഈ ചോദ്യത്തിന് കൽക്കി എന്നായിരുന്നു താരത്തിന്റെ മറുപടി.നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രത്തിലെ അശ്വത്ഥാമാവായി അമിതാഭ് ബച്ചൻ്റെ പ്രകടനം തനിക്ക് ഇഷ്ടപ്പെട്ടെങ്കിലും പ്രഭാസിന്റെ കാര്യത്തിൽ സങ്കടമുണ്ടെന്നായിരുന്നു അർഷദിന്റെ മറുപടി.
പ്രഭാസ് ഒരു ജോക്കറിനെ പോലെയായിരുന്നു. ഞാൻ കാണാൻ പ്രതീക്ഷിച്ചത് ഒരു മാഡ് മാക്സ് ആയിരുന്നു. ഇവർ എന്താണ് ചെയ്ത് വച്ചിരിക്കുന്നത്. എന്തിനാണിവർ ഇങ്ങനെ ചെയ്തത്. എനിക്കൊരിക്കലും മനസിലായില്ല”. —നടൻ പറഞ്ഞു.
കൽക്കി 2898 എഡിയിൽ ദിഷ പഠാനി, കമൽഹാസൻ, ശാശ്വത ചാറ്റർജി, ശോഭന എന്നിവരും പ്രധാന വേഷങ്ങളിലെത്തി. മൃണാൽ താക്കൂർ, വിജയ് ദേവരകൊണ്ട, എസ്എസ് രാജമൗലി, ദുൽഖർ സൽമാൻ, രാം ഗോപാൽ വർമ്മ എന്നിവർ അതിഥി വേഷങ്ങളിളിലുമെത്തിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്തു.