അമ്മ ആഭരങ്ങൾ പണയം വെച്ചാണ് സ്റ്റുഡിയോ നിർമ്മിച്ചത്; എആർ റഹ്മാൻ

തന്റെ ആദ്യ സ്റ്റുഡിയോയുടെ നിർമാണത്തിന് പ്രതിസന്ധി നേരിട്ടപ്പോൾ അമ്മ ആഭരങ്ങൾ നൽകിയെന്നും അവ പണയം വെച്ചാണ് നിർമാണം പൂർത്തിയാക്കിയതെന്നും റഹ്മാൻ പറഞ്ഞു. അമ്മയോട് തീരാ കടപ്പാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

author-image
Anagha Rajeev
New Update
aer
Listen to this article
0.75x 1x 1.5x
00:00 / 00:00

ഓസ്കർ പുരസ്‌കാരങ്ങൾ എല്ലാം സ്വർണം കൊണ്ടുണ്ടാക്കിയതെന്നു കരുതി അവ തുണിയിൽ പൊതിഞ്ഞാണ് 'അമ്മ സൂക്ഷിച്ചിരുന്നതെന്ന് റഹ്‌മാൻ പറഞ്ഞു. അമ്മയുടെ മരണ ശേഷമാണ് അവ പുറത്തെടുത്ത് ദുബായ് ഫിർദൗസ് സ്റ്റുഡിയോയിൽ കൊണ്ട് വെച്ചതെന്നും റഹ്മാൻ കൂട്ടിചേർത്തു.

2020 ലാണ് റഹ്‌മാന്റെ അമ്മ കരീന ബീഗത്തിന്റെ വിയോഗം. തന്റെ ആദ്യ സ്റ്റുഡിയോയുടെ നിർമാണത്തിന് പ്രതിസന്ധി നേരിട്ടപ്പോൾ അമ്മ ആഭരങ്ങൾ നൽകിയെന്നും അവ പണയം വെച്ചാണ് നിർമാണം പൂർത്തിയാക്കിയതെന്നും റഹ്മാൻ പറഞ്ഞു. അമ്മയോട് തീരാ കടപ്പാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഡാനി ബോയ്‌ലിൻ്റെ 2008ലെ ചിത്രമായ സ്ലംഡോഗ് മില്യണയർ, സുഖ്‌വീന്ദർ സിംഗ് പാടിയ ജയ് ഹോ എന്ന ട്രാക്കിന് രണ്ട് ഓസ്കർ, രണ്ട് ഗ്രാമി, ഒരു ബാഫ്റ്റ, ഗോൾഡൻ ഗ്ലോബ് എന്നിവ റഹ്മാന് ലഭിച്ചിരുന്നു. റഹ്മാന് ആറ് ദേശീയ അവാർഡുകളും 32-ലധികം ഫിലിംഫെയർ അവാർഡുകളും ലഭിച്ചിട്ടുണ്ട്. ചെന്നൈയിലെ പ്രത്യേക മുറിയിലാണ് ഇന്ത്യൻ അവാർഡുകൾ സൂക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

മലയാളത്തിൽ അടുത്തിടെ റിലീസ് ചെയ്ത ബ്ലെസി ചിത്രമായ ആടുജീവിതത്തിലാണ് റഹ്‌മാൻ ഒടുവിലായി സംഗീതം നൽകിയത്.

music director ar rahman