‘മലയാള സിനിമയിലെ പെണ്ണുങ്ങളെവിടെ’?ചോദ്യമുയർത്തി അഞ്ജലി മേനോൻ

മലയാള സിനിമയിലെ സ്ത്രീകൾ എവിടെയാണ്’ എന്ന് ചോദ്യം ഉന്നയിച്ച ഒരു പോസ്റ്റർ ഷെയർ ചെയ്തിരിക്കുകയാണ് അഞ്ജലി മോനോൻ. നവമാധ്യമങ്ങളിൽ ഇങ്ങനെയൊരു ചോദ്യം ഉയർന്നതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് അഞ്ജലി ഈ പോസ്റ്റ് പങ്കുവെച്ചത്.

author-image
Anagha Rajeev
New Update
dgvb
Listen to this article
0.75x 1x 1.5x
00:00 / 00:00

നായികാ പ്രാധാന്യമുള്ള സിനിമകൾ മലയാളത്തിൽ അടുത്തിടെ ഇറങ്ങുന്നത് കുറവായിരുന്നു. സൂപ്പർഹിറ്റായ ഒട്ടുമിക്ക എല്ലാ ചിത്രങ്ങളിലും സ്ത്രീ കഥാപാത്രങ്ങൾ ഇല്ലാത്തതാണ് വിമർശനങ്ങളുയരാൻ കാരണമായത്. എന്നാൽ കഥയ്ക്ക് വേണ്ട നായികമാർ സിനിമയിൽ ഉണ്ടെന്നും കഥ ആവശ്യപ്പെടുമ്പോൾ നായികമാർ സിനിമകളിൽ ഉണ്ടാകുമെന്നുമാണ് പ്രേഷക പ്രതികരണം. ഇപ്പോഴിതാ വിഷയത്തെ ചൂട് പിടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക അഞ്ജലി മേനോൻ.

‘മലയാള സിനിമയിലെ സ്ത്രീകൾ എവിടെയാണ്’ എന്ന് ചോദ്യം ഉന്നയിച്ച ഒരു പോസ്റ്റർ ഷെയർ ചെയ്തിരിക്കുകയാണ് അഞ്ജലി മോനോൻ. നവമാധ്യമങ്ങളിൽ ഇങ്ങനെയൊരു ചോദ്യം ഉയർന്നതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് അഞ്ജലി ഈ പോസ്റ്റ് പങ്കുവെച്ചത്. അടുത്തിടെ ഇറങ്ങിയ അഞ്ജലിയുടെ വണ്ടർ വുമൺ എന്ന ചിത്രം വലിയ രീതിയിൽ പരാജയപെടുകയും വിമർശനങ്ങൾക്ക് വിധേയമാവുകയും ചെയ്തിരുന്നു.

മഞ്ഞുമ്മൽ ബോയ്സ്, ആവേശം, 2018 എന്നീ സിനിമകളുടെ ചിത്രമാണ് പോസ്ടിനൊപ്പം അഞ്ജലി പങ്കുവെച്ചത്. അതേസമയം, നിരവധി പേരാണ് വിഷയത്തിൽ അഞ്ജലി മേനോനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. യഥാർഥ സംഭവങ്ങൾ സിനിമയാക്കുമ്പോൾ എന്തിനാണ് കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്.

 

director anjali menon