ഹൗസ്ഫുൾ 5ൽ നിന്നും പിൻമാറി അനിൽ കപൂർ

അനിൽ കപൂർ  ഹൗസ്ഫുൾ 5 ചിത്രത്തിൽ നിന്നും പിൻമാറി. നിർമ്മാതാക്കളായ സാജിദ് നദിയാദ്‌വാലയുമായി അനിൽ കപൂറിനും ശമ്പളം കാര്യത്തിൽ ധാരണയിലെത്താൻ കഴിഞ്ഞില്ലെന്നും.

author-image
Anagha Rajeev
New Update
fgh
Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ: ഹൗസ്ഫുൾ 5 എന്ന ചിത്രത്തിൻറെ പ്രഖ്യാപനം വന്നതു മുതൽ ഹിറ്റ് ജോഡി അനിൽ കപൂറും നാനാ പടേക്കറും വീണ്ടും ഒന്നിക്കുന്നു എന്ന വിവരമായിരുന്നു പ്രധാന്യം നേടിയത്.  എന്നാൽ ഈ ജോഡിയുടെ കിടിലൻ കോമഡിക്കായി കാത്തിരുന്ന പ്രേക്ഷകരെ നിരാശരാക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

അനിൽ കപൂർ  ഹൗസ്ഫുൾ 5 ചിത്രത്തിൽ നിന്നും പിൻമാറി. നിർമ്മാതാക്കളായ സാജിദ് നദിയാദ്‌വാലയുമായി അനിൽ കപൂറിനും ശമ്പളം കാര്യത്തിൽ ധാരണയിലെത്താൻ കഴിഞ്ഞില്ലെന്നും. അതിനാൽ പ്രൊജക്‌റ്റിൽ നിന്ന് അനിൽ കപൂർ പിന്മാറിയെന്നുമാണ് പുറത്തുവന്നിരിക്കുന്നത്.

അനിൽ കപൂർ പിൻമാറിയതോടെ  നാനാ പടേക്കറിനെ ചിത്രത്തിൽ നിലനിർത്തണോ എന്ന കാര്യം നിർമ്മാതാക്കൾ വീണ്ടും ആലോചിക്കുകയാണ്. കഥ മൊത്തം പുതുക്കി പണിയാനാണ് തീരുമാനം. അതേ സമയം അർജുൻ റാംപാലിനെ ചിത്രത്തിൽ എത്തിക്കാൻ ശ്രമം ആരംഭിച്ചെന്നും വിവരമുണ്ട്. 

2024 ദീപാവലി റിലീസായി ആദ്യം നിശ്ചയിച്ചിരുന്ന ഹൗസ്ഫുൾ 5 2025 ലേക്ക് മാറ്റിവച്ചിട്ടുണ്ട്.  "ഹൗസ്ഫുൾ ഫ്രാഞ്ചൈസിൻറെ വൻ വിജയത്തിന് പ്രേക്ഷകരോട് കടപ്പെട്ടിരിക്കുന്നു, ഹൗസ്ഫുൾ 5 ന് സമാനമായ സ്വീകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഏറ്റവും മികച്ച വിഎഫ്എക്സ് ആവശ്യപ്പെടുന്ന ഒരു കഥയാണ് തയ്യാറാക്കിയത്. അതിനാൽ മികച്ച സിനിമാറ്റിക് അനുഭവം നൽകുന്നതിനായി റിലീസ് മാറ്റിവയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഹൗസ്ഫുൾ 5 2025 ജൂൺ 6 ന് റിലീസ് ചെയ്യനാണ് തീരുമാനമെന്നണ് അടുത്തിടെ പുറത്തിറക്കിയ പ്രസ്താവനയിൽ നിർമ്മാതാക്കൾ അറിയിച്ചത്. 

 

 

housefull 5 anil kapoor