കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്ന ഇന്ത്യൻ ചിത്രം 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റി'ന്റെ ട്രെയിലർ പുറത്ത്

മുപ്പതു വർഷങ്ങൾക്കു ശേഷമാണ് കാൻ ഫിലിം ഫെസ്റ്റിവലിൽ ഒരു ഇന്ത്യൻ ചിത്രം മത്സരിക്കുന്നത്.1994 ൽ ഷാജി എൻ കരുൺ സംവിധാനം ചെയ്ത സ്വം ആണ് ഇതിനു മുന്നേ ഇന്ത്യയിൽ നിന്ന് കാൻ ഫെസ്റ്റിവൽ മത്സര വിഭാഗത്തിൽ യോഗ്യത നേടിയ ചിത്രം.

author-image
Greeshma Rakesh
New Update
film
Listen to this article
0.75x 1x 1.5x
00:00 / 00:00

കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ പാമിന് (പാം ദോർ) മത്സരിക്കുന്ന ഇന്ത്യൻ ചിത്രം ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ ട്രെയിലർ പുറത്ത്. മുപ്പതു വർഷങ്ങൾക്കു ശേഷമാണ് കാൻ ഫിലിം ഫെസ്റ്റിവലിൽ ഒരു ഇന്ത്യൻ ചിത്രം മത്സരിക്കുന്നത്.1994 ൽ ഷാജി എൻ കരുൺ സംവിധാനം ചെയ്ത സ്വം ആണ് ഇതിനു മുന്നേ ഇന്ത്യയിൽ നിന്ന് കാൻ ഫെസ്റ്റിവൽ മത്സര വിഭാഗത്തിൽ യോഗ്യത നേടിയ ചിത്രം.

പായൽ കപാഡിയ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.ഇന്ത്യയുടെ ചോക്ക് ആൻഡ് ചീസ് ഫിലിംസും ഫ്രഞ്ച് ബാനർ പെറ്റിറ്റ് ചാവോസും തമ്മിലുള്ള സഹനിർമ്മാണത്തിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രണ്ട് കുടിയേറ്റ മലയാളി നഴ്‌സുമാർ തങ്ങളുടെ ജീവിതത്തെ ഒരു കൂട്ടായ ബോധത്തിന്റെ ചങ്ങലകൾക്കപ്പുറത്തേക്ക് നയിക്കുമ്പോൾ ആ രാജ്യത്തിൽ അവരുടെ ജീവിതം കണ്ടെത്തുന്ന കഥാഗതിയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

അതെസമയം മലയാള സിനിമക്കും അഭിമാനിക്കാൻ സാധിക്കുന്ന നിമിഷം കൂടിയാണിത്.വിവിധ ഫിലിം അവാർഡുകളിൽ മികച്ച നടിക്കുള്ള അവാർഡ് നേടിയ കനി കുസൃതി, ദിവ്യ പ്രഭ എന്നിവരോടൊപ്പം തിരുവനന്തപുരം സ്വദേശിയായ യുവ താരം ഹ്രിദ്ദു ഹാറൂണും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 

ബിരിയാണി എന്ന ചിത്രത്തിലൂടെയാണ് കനി കുസൃതി ശ്രദ്ധേയയാകുന്നത്.ഓള് , വഴക്ക്, ദി നോഷൻ, നിഷിദ്ധോ തുടങ്ങി നിരവധി ചിത്രങ്ങളിലും വെബ് സീരീസുകളിലും മികച്ച പ്രകടനങ്ങൾ കാഴ്ച്ചവയ്ക്കാൻ താരത്തിനായിട്ടുണ്ട്.ടേക്ക് ഓഫ്, മാലിക്,അറിയിപ്പ്, ഫാമിലി, തമാശ, കമ്മാര സംഭവം, തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെയാണ് ദിവ്യ പ്രഭ പ്രേക്ഷക പ്രിയായി മാറിയത്.

ക്രാഷ്‌ കോഴ്സ് എന്ന വെബ്‌സീരിസിലെ പ്രകടനവും, മുംബൈക്കാർ എന്ന ഹിന്ദി ചിത്രത്തിലെ പ്രകടനം, തഗ് എന്ന തമിഴ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിലെ പ്രകടനങ്ങൾക്കൊപ്പം ഓഡിഷനിലെ മികവും കൊണ്ടാണ് ഓൾ വീ ഇമേജിന് ആസ് ലൈറ്റിലേക്കു സംവിധായകയും ഇൻഡോ-ഫ്രഞ്ച് നിർമ്മാതാക്കളും ഹൃദു ഹാറൂണിനെ തെരെഞെടുത്തത്.

മുസ്തഫ സംവിധാനം ചെയ്യുന്ന മുറ എന്ന ചിത്രത്തിലൂടെയാണ് ഹ്രിദ്ദു ഹാറൂണിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുമ്പോൾ ഓരോ മലയാളിക്കും അഭിമാക്കുന്ന നിമിഷം കൂടി നൽകുകയാണ് മലയാളി താരങ്ങളുടെ കേന്ദ്ര കഥാപാത്രങ്ങളിലെ മികച്ച പ്രകടനങ്ങൾ. 

 

trailer Cannes Film Festival all we imagine as light Latest Movie News