ചെന്നൈ: നടൻ അജിത് കുമാർ കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിനൊപ്പം പ്രവർത്തിക്കാന്‍ പോകുന്നു എന്ന് ചില റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാല്‍ അജിത്തും പ്രശാന്ത് നീലും തമ്മിൽ കൂടിക്കാഴ്ച നടത്തിയെങ്കിലും ആ കൂടിക്കാഴ്ചയിൽ ഒരു സിനിമയും ചർച്ച ചെയ്തിട്ടില്ലെന്നാണ് അജിത്തിൻ്റെ മാനേജർ സുരേഷ് ചന്ദ്ര അറിയിച്ചത്.
പൊതുവേദിയിലും , സോഷ്യല്‍ മീഡിയയിലും അജിത്തിന്‍റെ ഔദ്യോഗിക പ്രതികരണങ്ങള്‍ എല്ലാം തന്നെ സുരേഷ് ചന്ദ്ര വഴിയാണ് എന്നതിനാല്‍ അപ്രത്യജിത്ത് പ്രശാന്ത് നീലുമായി ചേര്‍ന്ന് രണ്ട് ചിത്രങ്ങള്‍ ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്ത അജിത്ത് തന്നെ നിഷേധിച്ചുവെന്ന് ഊഹമുണ്ട്.
രണ്ട് ദിവസം മുന്‍പ് അജിത്തും പ്രശാന്തും കൂടികാഴ്ച നടത്തിയതിന് പിന്നാലെ ഡിടി നെക്സ്റ്റ് റിപ്പോർട്ട് അനുസരിച്ച് പ്രശാന്ത് നീലുമായി രണ്ട് ചിത്രങ്ങള്‍ ചെയ്യാനുള്ള ആലോചനയിലാണ് അജിത്ത് എന്നാണ് റിപ്പോർട്ട് . ആദ്യ ചിത്രം വ്യത്യസ്തമായ കഥയാണെങ്കില്‍, രണ്ടാമത്തേത് യാഷ് നായകനായ 'കെജിഎഫ്' യൂണിവേഴ്സിലെ കഥയാണ് എന്നുമായിരുന്നു റിപ്പോര്‍ട്ട്.
"അദ്യത്തെ അജിത്ത് പ്രശാന്ത് നീല്‍ സിനിമ സ്റ്റാന്‍റ് എലോണ്‍ ചിത്രം ആയിരിക്കും. ഇത് എകെ 64 എന്ന പ്രൊജക്ടാകാനാണ് സാധ്യത. അദ്ദേഹത്തിന്‍റെ 65-ാമത്തെയോ 66-ാമത്തെയോ ചിത്രമായിരിക്കും അവരുടെ രണ്ടാമത്തെ പ്രോജക്റ്റ് 'കെജിഎഫ് 3'യിലേക്ക് വഴി മരുന്നിടുന്ന ചിത്രമായിരിക്കും ഇത്.