27 വർഷങ്ങൾക്ക് ശേഷം കജോളും പ്രഭു ദേവയും ഒന്നിക്കുന്നു; അണിയറയിൽ ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രം

'മിൻസാര കനവ്' എന്ന ഹിറ്റ് ചിത്രത്തിലൂടെ  ശ്രദ്ധേയമായ ജോഡിയാണ് പ്രഭു ദേവയും കജോളും.ചരൺ തേജ് ഉപ്പലപതിയുടെ ആദ്യ സംവിധാന സംരഭത്തിലാണ് പ്രഭു ദേവയും കജോളും വീണ്ടും ഒന്നിക്കുന്നത്.

author-image
Greeshma Rakesh
Updated On
New Update
kajol and prabhudeva

after 27 years kajol and prabhudheva reunite for a pan indian film

Listen to this article
0.75x 1x 1.5x
00:00 / 00:00

'മിൻസാര കനവ്' എന്ന ഹിറ്റ് ചിത്രത്തിലൂടെ  ശ്രദ്ധേയമായ ജോഡിയാണ് പ്രഭു ദേവയും കജോളും.ഇരുവരുടേയും ജോഡിയെ തമിഴ് പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.ഇപ്പോഴിതാ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ചരൺ തേജ് ഉപ്പലപതിയുടെ ആദ്യ സംവിധാന സംരഭത്തിലാണ് പ്രഭു ദേവയും കജോളും വീണ്ടും ഒന്നിക്കുന്നത്.

നിരവധി സിനിമ പ്രേമികളാണ് പ്രഭു ദേവയും കജോളും വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നത് എന്നും സ്ക്രീനിൽ ഇവരെ തിരികെ കൊണ്ടുവരുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും സംവിധായകൻ ചരൺ പറഞ്ഞു.മിൻസാര കനവ് തെലുങ്കിലും റിമേക്ക് ചെയ്ത സിനിമയാണ്. ചിത്രത്തിലെ 'വെണ്ണിലവെ വെണ്ണിലവെ' എന്ന ഗാനത്തിന് തന്നെ ഒരു വലിയ ഫാൻസ് ഇപ്പോഴുമുണ്ട്. മാത്രമല്ല കജോളിന്റെ വലിയ ആരാധകരനാണ് ഞാൻ. അവരുടെ 'കുഛ് കുഛ് ഹോത്ത ഹെ', 'ദിൽവലെ ദുൽഹനിയ ലേ ജായേംഗെ' തുടങ്ങിയ സിനിമകളെല്ലാം എനിക്ക് ഇഷ്ടമാണ്, അദ്ദേഹം വിശദീകരിച്ചു.

അതെസമയം പ്രഭു ദേവ ഇന്ത്യയുടെ മൈക്കിൾ ജാക്സൻ ആണെന്നും അദ്ദേഹത്തിന്റെ ഡാൻസ് കണ്ട് വളർന്നയാളാണ് താനെന്നും സംവിധയാകൻ വ്യക്തമാക്കി. പാൻ ഇന്ത്യൻ സിനിമയായാണ് ആലോചിക്കുന്നത്. ചിത്രത്തിൽ നസീറുദ്ദീൻ ഷാ, സംയുക്ത മേനോൻ, അദിത്യ സീൽ, ജിഷു സെംഗുപ്ത, കാൻ താരം ഛായ കദം എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

ഇന്ന് എത്ര കുട്ടികൾ വിദേശത്ത് സ്ഥിരതാമസമാക്കിയിരിക്കുന്നു, മാതാപിതാക്കളോടൊപ്പം ചിലവഴിക്കാൻ അവർക്ക് സമയമില്ല, ചിലപ്പോഴൊക്കെ അവരുടെ അന്ത്യകർമങ്ങൾക്കായി പോലും മക്കൾ തിരിച്ചുവരാറില്ല, പിന്നീട് അവരുടെ സ്വത്ത് തേടിപ്പോവുന്നു. ഇതാണ് ഈ സിനിമയുടെ പ്രമേയമെന്ന് തേജ് പറയുന്നു. നസീറുദ്ദീൻ ഷാ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അത്ര തന്നെ ശക്തമായ കഥാപാത്രമാണ് സംയുക്തയുടെയും. തമിഴ്-തെലുങ്ക് സിനിമകളിൽ സംയുക്ത ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായ റോളാണ് ഈ സിനിമയിൽ ചെയ്യുന്നത്, അദ്ദേഹം കൂട്ടിച്ചേർത്തു.

'എൻ്റെ സിനിമകൾ ജീവിതത്തേക്കാൾ വലുതായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് വിവിധ ഇൻഡസ്ട്രിയിൽ നിന്നുള്ള അഭിനേതാക്കളെ കൊണ്ടുവന്നത്, ഇത് സിനിമയെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സഹായിക്കും. എനിക്ക് സിനിമയിൽ നിന്നുള്ള അനുഭം ഉണ്ടെങ്കിലും ഇത് എൻ്റെ അരങ്ങേറ്റ ചിത്രമാണ്, ഈ സിനിമ അൽപ്പം വെല്ലുവിളി നിറഞ്ഞതായിരുന്നു. കാരണം, ബോളിവുഡിലെ പ്രവർത്തന രീതി തികച്ചും വ്യത്യസ്തമാണ്, ബോളിവുഡ് ഇപ്പോൾ മികച്ച തിരക്കഥകൾ തിരയുകയും ചെയ്യുന്ന സമയമാണ്. ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ഹൈദരാബാദിൽ പൂർത്തിയാക്കിയിട്ടുണ്ട്. അടുത്ത ആഴ്ച ഒരു ഗ്ലിംപ്സ് വീഡിയോ പുറത്തിറക്കാനും ആലോചിക്കുന്നുണ്ട്. ഉയർന്ന ഒക്ടേൻ വിഷ്വലുകൾ ഉപയോഗിച്ചുള്ള ഒരു വിഷ്വൽ ട്രീറ്റ് ആയിരിക്കും ഈ സിനിമ,' ചരൺ കൂട്ടിച്ചേർക്കുന്നു.

Latest Movie News kajol prabhudheva pan indian film