'ആദ്യമൊന്നും ബസ് കൂലി പോലും കിട്ടിയില്ല; പിന്നീട് നായകനെക്കാൾ പ്രതിഫലം': ഗ്രേസ് ആന്റണി

അ​ർ​ഹി​ക്കു​ന്ന പ്ര​തി​ഫ​ലം സി​നി​മയി​ൽ നി​ന്നും ത​നി​ക്ക് ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും എന്നാൽ ത​മിഴ് സി​നി​മ​യി​ലാ​ണ് കു​റ​ച്ചു​കൂ​ടി കൂ​ടു​ത​ൽ തു​ക ല​ഭി​ക്കു​ന്ന​തെ​ന്നും ഗ്രേ​സ് ​പ​റ​ഞ്ഞു.

author-image
Vishnupriya
New Update
grace
Listen to this article
0.75x 1x 1.5x
00:00 / 00:00

സിനിമയിൽ പ്രതിഫലത്തിന്റെ കാര്യത്തിൽ നാ​യ​ക​ന് കൊ​ടു​ത്ത അ​തേ പ്ര​തി​ഫ​ലം ത​നി​ക്കും വേ​ണ​മെ​ന്ന് വാ​ശി​പി​ടി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ന​ടി ഗ്രേ​സ് ആ​ന്‍റ​ണി. സം​വി​ധാ​യ​ക​നും നി​ർ​മാ​താ​ക്ക​ളും ഏ​തെ​ങ്കി​ലും ഒ​രു സെ​ല്ലിങ് പോ​യി​ന്‍റി​നെ ക​ണ്ടെ​ത്തി​യാ​കും സി​നി​മ തു​ട​ങ്ങു​ക​യെ​ന്നും ആ ​സി​നി​മ ബി​സി​ന​സാ​യി മാറമെങ്കിൽ മാ​ർ​ക്ക​റ്റ് വാ​ല്യൂ​ ഉ​ള്ള താ​രം ത​ന്നെ വേ​ണ​മെ​ന്നും ഗ്രേ​സ് പ​റ‌​യു​ന്നു. 

നാ​യ​ക​ന് കൊ​ടു​ത്ത അ​തേ പ്ര​തി​ഫ​ലം എ​നി​ക്കും വേ​ണ​മെ​ന്ന് പ​റ​ഞ്ഞാ​ൽ എ​ന്‍റെ പേ​രി​ൽ ആ ​സി​നി​മ വി​റ്റു​പോ​കാ​ൻ മാ​ത്രം അ​ർ​ഹ​ത ത​നി​ക്കു​വേ​ണ​മെ​ന്നും ഗ്രേ​സ് അഭിപ്രായപ്പെട്ടു. അ​ർ​ഹി​ക്കു​ന്ന പ്ര​തി​ഫ​ലം സി​നി​മയി​ൽ നി​ന്നും ത​നി​ക്ക് ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും എന്നാൽ ത​മിഴ് സി​നി​മ​യി​ലാ​ണ് കു​റ​ച്ചു​കൂ​ടി കൂ​ടു​ത​ൽ തു​ക ല​ഭി​ക്കു​ന്ന​തെ​ന്നും ഗ്രേ​സ് ​പ​റ​ഞ്ഞു. ജി​ഞ്ച​ർ മീ​ഡി​യയ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത് .

"നാ​യ​ക​ന് ഇ​ത്ര പ്ര​തി​ഫ​ലം കൊ​ടു​ത്തു, എ​നി​ക്കും അ​തേ പ്ര​തി​ഫ​ലം വേ​ണം. അ​പ്പോ​ൾ നി​ർ​മാ​താ​ക്ക​ൾ ചോ​ദി​ക്കും താ​ങ്ക​ളു​ടെ പേ​രി​ൽ ഈ ​പ​ടം വി​റ്റു പോ​കു​മോ​ന്ന്. അ​ങ്ങ​നെ ചോ​ദി​ച്ച് ക​ഴി​ഞ്ഞാ​ൽ എ​നി​ക്ക് മ​റു​പ​ടി​യി​ല്ല. കാ​ര​ണം ആ ​പ​ടം വി​റ്റു പോ​കാ​നു​ള്ള സോ​ഴ്സും കാ​ര​ണ​ങ്ങ​ളും എ​ല്ലാം കാ​ണു​ന്ന​ത് ആ ​ന​ട​നി​ലാ​ണ്. "

"ഒ​രു പ്രൊ​ജ​ക്ട് ക​മ്മി​റ്റ് ചെ​യ്യു​മ്പോ​ൾ സം​വി​ധാ​യ​ക​ൻ, ര​ച​യി​താ​വ്, പ്രൊ​ഡ​ക്ഷ​ൻ എ​ന്നി​വ​ർ അ​തി​നൊ​രു സെ​ല്ലിങ് പോ​യി​ന്‍റ് ക​ണ്ടി​ട്ടു​ണ്ടാ​കും. സി​നി​മ ഒ​രു ബി​സി​ന​സ് ആ​ണ​ല്ലോ. അ​പ്പോ​ൾ ഒ​രു ന​ട​ന്‍റെ പേ​രി​ലാ​കും സെ​ല്ലിങ് ന​ട​ക്കു​ക. എ​ന്‍റെ പേ​രി​ൽ പ​ടം വി​റ്റു പോ​കു​ന്ന, എ​ന്നെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി പ​ടം ചെ​യ്യാ​ൻ ഒ​രു പ്രൊ​ഡ​ക്ഷ​ൻ വ​രി​ക​യാ​ണെ​ങ്കി​ൽ എ​ന്‍റെ പ്ര​തി​ഫ​ലം ഇ​ത്ര​യാ​ണ് എ​ന്ന് എ​നി​ക്ക് പ​റ​യാ​നാ​കും. "

"നി​ല​വി​ൽ ഞാ​ൻ അ​ർ​ഹി​ക്കു​ന്ന പ്ര​തി​ഫ​ലം എ​നി​ക്ക് കി​ട്ടു​ന്നു​ണ്ട്. ഒ​രു സി​നി​മ​യി​ൽ ഞാ​ൻ അ​ഭി​ന​യി​ച്ച​പ്പോ​ൾ, അ​തി​ലെ നാ​യ​ക​നെ​ക്കാ​ൾ പ്ര​തി​ഫ​ലം ആ​യി​രു​ന്നു എ​നി​ക്ക്. അ​തും ഒ​രു പോ​യി​ന്‍റ് ആ​ണ്."

"ഒ​രു സ​നി​മ ചെ​യ്യു​മ്പോ​ൾ ന​മ്മ​ളെ​ക്കാ​ൾ പ്ര​തി​ഫ​ലം കു​റ​ഞ്ഞ അ​ഭി​നേ​താ​ക്ക​ളും കൂ​ടു​ത​ലു​ള്ള അ​ഭി​നേ​താ​ക്ക​ളും ഉ​ണ്ടാ​കും. ത​മി​ഴി​ൽ കാ​ര്യ​ങ്ങ​ൾ പ​ക്ഷേ വ്യ​ത്യ​സ്ത​മാ​ണ്. അ​വി​ടെ​യും തു​ല്യ​വേ​ത​നം പ​റ​യാ​ൻ പ​റ്റി​യി​ല്ലെ​ങ്കി​ലും മ​ല​യാ​ള സി​നി​മ​യെ​ക്കാ​ൾ പ്ര​തി​ഫ​ലം അ​വി​ടെ​ന്ന് ന​മു​ക്ക് കി​ട്ടും." 

"അ​വി​ടെ ഉ​ള്ള നി​ർ​മാ​താ​ക്ക​ൾ പൈ​സ ഇ​റ​ക്കാ​ൻ ത​യ്യാ​റാ​ണ്. ന​മ്മ​ൾ ചെ​യ്യു​ന്ന വ​ർ​ക്ക് ന​ല്ല​താ​ണെ​ങ്കി​ൽ, ക്വാ​ളി​റ്റി ന​ല്ല​താ​ണെ​ങ്കി​ൽ അ​തി​നു​ള്ള പ്ര​തി​ഫ​ലം ന​മു​ക്ക് കി​ട്ടും. അ​ത് മ​ന​സി​ലാ​ക്കി​യി​ട്ടു​ള്ള ആ​ളാ​ണ് ഞാ​ൻ. തു​ട​ക്ക​ക്കാ​ല​ത്ത് എ​നി​ക്ക് ബ​സ് കൂ​ലി പോ​ലും കി​ട്ടി​യി​രു​ന്നി​ല്ല." 

"അ​തൊ​രു സ്ട്രഗിളിങ് സ്റ്റേജ് ആ​ണ്. അ​തി​ന് പ​രാ​തി പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല. ഇ​തി​നെ​ല്ലാം ശേ​ഷം ന​മ്മ​ളി​ലെ അ​ഭി​നേ​താ​വി​നെ പ്രൂ​വ് ചെ​യ്ത് ക​ഴി​യു​മ്പോ​ഴാ​ണ് ന​മു​ക്ക് ചോ​ദി​ക്കാ​ൻ സാ​ധി​ക്കു​ക,"  ഗ്രേ​സ് ആ​ന്‍റ​ണി പ​റ​യു​ന്നു.

grace antony