വാ​ഗ്ദാനം ചെയ്തത് കോടികൾ; പാൻ മസാലയുടെ പരസ്യം വേണ്ടെന്നുവെച്ച് മാധവൻ

പരസ്യത്തിൽ അഭിനയിക്കുന്നതിന് വലിയ തുകയാണ് മാധവന് വാ​ഗ്ദാനം ചെയ്തിരുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരത്തേ തെലുങ്ക് താരം അല്ലു അർജുനും പാൻ മസാല പരസ്യത്തിൽ അഭിനയിക്കുന്നതിൽനിന്ന് പിൻമാറിയിരുന്നു.

author-image
Vishnupriya
Updated On
New Update
maddy
Listen to this article
0.75x 1x 1.5x
00:00 / 00:00

ബോളിവുഡ് താരങ്ങൾ പാൻ മസാലയുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നതിലൂടെ രൂക്ഷ വിമർശനവും താരങ്ങൾ നേരിടാറുണ്ട്. സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാനും അക്ഷയ് കുമാറും അജയ് ദേവ്​ഗണും ഹൃത്വിക് റോഷനുമെല്ലാം ഇത്തരത്തിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തനാവുകയാണ് തെന്നിന്ത്യൻ പ്രേക്ഷകർക്കുകൂടി ചിരപരിചിതനായ നടൻ മാധവൻ.

ഒരു വൻകിട പാൻ മസാല കമ്പനിയുടെ വമ്പൻ ഓഫറിനോട് നോ പറഞ്ഞിരിക്കുകയാണ് മാധവൻ. പരസ്യത്തിൽ അഭിനയിക്കുന്നതിന് വലിയ തുകയാണ് മാധവന് വാ​ഗ്ദാനം ചെയ്തിരുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പണത്തേക്കാളുപരി പ്രേക്ഷകരോടുള്ള തന്റെ ഉത്തരവാദിത്തമാണ് പാൻ മസാല പരസ്യം നിരസിച്ചതിലൂടെ മാധവൻ നിറവേറ്റിയതെന്നാണ് വരുന്ന പ്രതികരണങ്ങൾ.

അടുത്തിടെ നടൻ ജോൺ എബ്രഹാം പാൻ മസാല ബ്രാൻഡുകളുടെ പരസ്യത്തിൽ ബോളിവുഡ് താരങ്ങൾ അഭിനയിക്കുന്നതിനെതിരെ രൂക്ഷവിമർശനം നടത്തിയിരുന്നു. ഇത്തരം ഉത്പ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ താരങ്ങൾ ജനങ്ങളുടെ ജീവൻവെച്ച് കളിക്കുകയാണെന്നാണ് ജോൺ എബ്രഹാം പറഞ്ഞത്. നേരത്തേ തെലുങ്ക് താരം അല്ലു അർജുനും പാൻ മസാല പരസ്യത്തിൽ അഭിനയിക്കുന്നതിൽനിന്ന് പിൻമാറിയിരുന്നു.2024 ആദ്യം പുറത്തിറങ്ങിയ ശൈത്താൻ ആയിരുന്നു മാധവന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 

actor madhavan