മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതനായി നടൻ ധർമജൻ

ഭാര്യ അനൂജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു വീണ്ടും വിവാഹിതരാകുന്ന വിവരം താരം വ്യക്തമാക്കിയത്. 

author-image
anumol ps
New Update
dhar.majan ..

ധർമജനും ഭാര്യ അനൂജയും

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

വിവാഹ വാർഷിക ദിനത്തിൽ വീണ്ടും വിവാഹിതനായി നടൻ ധർമജൻ. മക്കളെ സാക്ഷിയാക്കിയായിരുന്നു താരത്തിന്റെ വിവാ​​ഹം. താരത്തിന്റെ വിവാ​ഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചിത്രങ്ങൾക്കൊപ്പമുള്ള താരത്തിന്റെ കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. 

താരത്തിന്റെ കുറിപ്പ്: 

'എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു.

വരൻ ഞാൻ തന്നെ.

മുഹൂർത്തം 9.30 നും 10.30 നും ഇടയിൽ. എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം'.

ഭാര്യ അനൂജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു വീണ്ടും വിവാഹിതരാകുന്ന വിവരം താരം വ്യക്തമാക്കിയത്. 



നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിനു താഴെ കമന്റുകളും ലൈക്കുകളുമായി എത്തുന്നത്. വേദ, വൈ​ഗ എന്നിവർ മക്കളാണ്. 

പതിനാറു വർഷം മുമ്പ് ഒളിച്ചോടി വിവാഹിതരായവരാണ് ഇരുവരും. അന്നത്തെ സാഹചര്യത്തിൽ വിവാഹം നിയമപരമായി റജിസ്റ്റർ ചെയ്യാതിരുന്നതുകൊണ്ടാണ് റജിസ്റ്റർ ചെയ്യുന്നതൊരു ചടങ്ങായി മാറ്റാൻ ധർമജൻ തീരുമാനിച്ചത്.

 

എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു വരൻ ഞാൻ തന്നെ മുഹൂർത്തം 9.30 നും 10.30 നും ഇടയിൽ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം 🙏🏻

Posted by Dharmajan Bolgatty on Sunday, June 23, 2024
dharmajan bolgatty