പൃഥ്വിരാജ് ഏത് വേഷം ചെയ്താലും അഭിനയിക്കുകയാണെന്ന് തോന്നും, നല്ല നടൻ ഇന്ദ്രജിത്ത്;വൈറലായി എബ്രഹാം കോശിയുടെ വാക്കുകൾ

സിനിമകൾ കണ്ടാൽ പൃഥ്വിരാജ് അഭിനയിക്കുകയാണെന്ന് തന്നെ തോന്നുമെന്നും നല്ല നടൻ ഇന്ദ്രജിത്ത് ആണെന്നും നടൻ എബ്രഹാം കോശി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജിനേക്കാൾ ഉയരേണ്ടിയിരുന്നത് ഇന്ദ്രജിത്ത് ആയിരുന്നുവെന്ന എബ്രഹാം കോശിയുടെ തുറന്നുപറച്ചിൽ. 

author-image
Greeshma Rakesh
New Update
actor-abraham-koshy

indrajith , prithviraj and abraham koshy

Listen to this article
0.75x 1x 1.5x
00:00 / 00:00

സിനിമകൾ കണ്ടാൽ പൃഥ്വിരാജ് അഭിനയിക്കുകയാണെന്ന് തന്നെ തോന്നുമെന്നും നല്ല നടൻ ഇന്ദ്രജിത്ത് ആണെന്നും നടൻ എബ്രഹാം കോശി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജിനേക്കാൾ ഉയരേണ്ടിയിരുന്നത് ഇന്ദ്രജിത്ത് ആയിരുന്നുവെന്ന എബ്രഹാം കോശിയുടെ തുറന്നുപറച്ചിൽ. 

“പൃഥ്വിരാജ് ചെയ്യുമ്പോൾ അഭിനയിക്കുകയാണ് എന്ന് അറിയാം. ലാലേട്ടനൊക്കെ ഒരു വേഷം ചെയ്തു കഴിഞ്ഞാൽ, അഭിനയിക്കുകയല്ല ആ ക്യാരക്ടർ വന്നു നിൽക്കുകയാണെന്ന് നമുക്ക് തോന്നും. അദ്ദേഹത്തെ ഒരുപാട് കണ്ടിട്ടുള്ളതുകൊണ്ടും ഇഷ്ടപ്പെടുന്നത് കൊണ്ടും ആവാം. എന്തുതന്നെയായാലും അഭിനയിക്കുകയാണെന്ന് ഒരിക്കലും തോന്നുകയില്ല”.

“പൃഥ്വിരാജിന്റെ സിനിമ കണ്ടാൽ അദ്ദേഹം അഭിനയിക്കുകയാണെന്ന് തോന്നും. വൃത്തിയായിട്ട് ചെയ്യത്തില്ല എന്നല്ല. പക്ഷേ അഭിനയിക്കുകയാണ് എന്ന തോന്നൽ നമുക്ക് വരും. എന്റെ അഭിപ്രായത്തിൽ ഒന്നൂടെ നല്ലത് ഇന്ദ്രജിത്താണ്. അദ്ദേഹത്തിന്റെ അഭിനയം നാച്ചുറലാണ്. പൃഥ്വിരാജ് പല വേഷങ്ങളും നന്നായിട്ട് ചെയ്തിട്ടുണ്ട്. പക്ഷേ, ഇന്ദ്രനാണ് ഒന്നൂടെ ഉയരേണ്ടിയിരുന്നത്. തലയിൽ എഴുത്താവാം, പൃഥ്വിരാജിന്റെ അത്രയും ഭാഗ്യം അദ്ദേഹത്തിന് ഇല്ലായിരിക്കും”- എബ്രഹാം കോശി പറഞ്ഞു.

 



prithviraj sukumaran malayalam movie indrajith sukumaran abraham koshy