അവതാറിന്റെയും ഷോലെയുടെയും റെക്കോഡുകള്‍ കടത്തി വെട്ടി ഗില്ലി: രണ്ടാഴ്ചയ്ക്കകം  30 കോടി

2009 ല്‍ റിലീസായ അവതാര്‍ 2012 ല്‍ റീറിലീസ് ചെയ്തപ്പോള്‍ 18 കോടി കളക്ഷന്‍ ലഭിച്ചിരുന്നു. 1975 ല്‍ പുറത്തിറങ്ങിയ 'ഷോലെ' 2013 ല്‍ ത്രി.ഡി.യില്‍ അവതരിപ്പിച്ചപ്പോള്‍ 13 കോടി കളക്ഷന്‍ നേടി.

author-image
Vishnupriya
New Update
gilli

ഗില്ലി ചിത്രത്തിന്റെ പോസ്റ്റർ

Listen to this article
0.75x 1x 1.5x
00:00 / 00:00

രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം 4 കെ ദൃശ്യമികവോടെ റീ റിലീസ് ചെയ്ത വിജയ് ചിത്രം 'ഗില്ലി' വന്‍ കളക്ഷനോടെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി. ഏപ്രില്‍ 20-നാണ് ചിത്രം വീണ്ടും റിലീസ് ചെയ്തത്. രണ്ടാഴ്ചയ്ക്കകം 30 കോടിയിലധികം കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ട്. 2004 ല്‍ പുറത്തിറങ്ങിയ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു.

ഏറെ തരംഗം സൃഷ്ടിച്ച ഹോളിവുഡ് ചിത്രമായ ജെയിംസ് കാമറൂണിന്റെ 'അവതാര്‍', ബോളിവുഡ് ചിത്രം 'ഷോലെ' എന്നീ സിനിമകള്‍ വീണ്ടും റിലീസായപ്പോള്‍ ലഭിച്ചിരുന്ന കളക്ഷന്‍ റെക്കോഡാണ് 'ഗില്ലി' തകർത്തത്. 2009 ല്‍ റിലീസായ അവതാര്‍ 2012 ല്‍ റീറിലീസ് ചെയ്തപ്പോള്‍ 18 കോടി കളക്ഷന്‍ ലഭിച്ചിരുന്നു. 1975 ല്‍ പുറത്തിറങ്ങിയ 'ഷോലെ' 2013 ല്‍ ത്രി.ഡി.യില്‍ അവതരിപ്പിച്ചപ്പോള്‍ 13 കോടി കളക്ഷന്‍ നേടി.

ഇന്ത്യയില്‍നിന്ന് നേടിയ 24 കോടിയില്‍ 22-ഉം തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ നിന്നുമാണ് ലഭിച്ചത്. കര്‍ണാടകയില്‍ 1.35 കോടിയും യൂറോപ്പ്, സിങ്കപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍നിന്ന് 6.25 കോടിയും സ്വന്തമാക്കി.

തമിഴ്നാട്ടില്‍ കഴിഞ്ഞമാസം റിലീസ് ചെയ്ത 'ക്യാപ്റ്റന്‍ മില്ലര്‍', 'അയലാന്‍', 'ലാല്‍ സലാം' എന്നീ പുതിയ ചിത്രങ്ങള്‍ക്കു പിന്നാലെ കളക്ഷനില്‍ നാലാം സ്ഥാനത്താണ് 'ഗില്ലി'. വിജയ് യുടെ താരമൂല്യവും പ്രമേയവുമാണ് 'ഗില്ലി'യുടെ വിജയത്തിലെ പ്രധാനഘടകമെന്നാണ് വിലയിരുത്തല്‍. ഗില്ലിയുടെ രണ്ടാംവരവില്‍ ചിത്രം സൂപ്പര്‍ഹിറ്റാക്കുന്നതില്‍ വിജയ് ആരാധകസംഘടനകൾ മുൻപന്തിയിൽ ഉണ്ടായിരുന്നു. 'ഗില്ലി'ക്കു പിറകെ വിജയിന്റെ 'ഖുശി', എന്ന ചിത്രവും വീണ്ടും റിലീസിന് ഒരുങ്ങുന്നുണ്ടെന്നാണ് വിവരം.

vijay ghilli thrisha