ലോകം കീഴടക്കിയ ഏഴ് യുവാക്കൾ; ബിടിഎസിന് ഇന്ന് 11-ാം പിറന്നാൾ, ആരാധകർക്കൊപ്പം വാർഷികം കെങ്കേമമാക്കാൻ ജിൻ

ഇന്നലെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി തിരികെ എത്തിയ ​ഗ്രൂപ്പിലെ മുതിർന്ന അം​ഗം ജിന്നാണ് ഇത്തവണ  ആരാധകർക്കൊപ്പം വാർഷികം ആഘോഷിക്കുന്നത്. ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോളിലാണ് ആഘോശ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

author-image
Greeshma Rakesh
Updated On
New Update
bts

11th anniversary celebration of biggest kpop band bts

Listen to this article
0.75x 1x 1.5x
00:00 / 00:00

ലോകമൊട്ടാകെ ആരാധകരുള്ള പ്രശസ്ത ദക്ഷിണ കൊറിയൻ പോപ്പ് ഗ്രൂപ്പായ ബിടിഎസിന്റെ 11-ാം വാർഷികം ആഘോഷമാക്കുകയാണ് ആരാധകഗ്രൂപ്പായ ആർമി.ഇന്നലെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി തിരികെ എത്തിയ ​ഗ്രൂപ്പിലെ മുതിർന്ന അം​ഗം ജിന്നാണ് ഇത്തവണ  ആരാധകർക്കൊപ്പം വാർഷികം ആഘോഷിക്കുന്നത്. ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോളിലാണ് ആഘോശ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് 18നും 28നും ഇടയിൽ പ്രായമുള്ള ആരോഗ്യവാൻമാരായ എല്ലാ പുരുഷൻമാരും നിർബന്ധമായും സൈനികസേവനത്തിലേർപ്പെട്ടിരിക്കണം. 18 മുതൽ 21 മാസം വരെ നീളുന്ന സേവനമാണിത്. ബിടിഎസ് അംഗങ്ങൾക്കു നൽകിയ 2 വർഷത്തെ പ്രത്യേക ഇളവും കഴിഞ്ഞതോടെ, ബാൻഡിലെ മുതിർന്ന അംഗമായ ജിൻ 2022 ഡിസംബറിൽ ദക്ഷിണ കൊറിയൻ ബൂട്ട് ക്യാംപിൽ സൈനിക സേവനം ആരംഭിച്ചിരുന്നു.ഈ കാലയളവ് പൂർത്തിയാക്കിയാണ് ജിൻ ഇന്നലെ തിരിച്ചുവന്നത്. ഇതോടെ വലിയ ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ആരാധകരും.നിലവിൽ  ജിൻ ഒഴികെയുള്ള ബാക്കി ആറ് അം​ഗങ്ങളായ ആർഎം,സുക,ജെ-ഹോപ് , ജിമിൻ,ജം​ഗൂക്ക്, വി എന്നിവർ നിർബന്ധിത സൈനികസേവനത്തിലാണ്.

ഇന്ത്യയിലുൾപ്പെടെ ലക്ഷക്കണക്കിന് ആരാധകരാണ് ബിടിഎസിനുള്ളത്. ടിക് ടോക്കിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ട്വിറ്ററിലുമൊക്കെ ഏറ്റവും പ്രശസ്തമായ ബാൻഡുകളിൽ ഒന്ന്. അതിലേക്കുള്ള യാത്ര ബിടിഎസിനെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നില്ല.BTS എന്നതിന്റെ പൂർണ്ണരൂപം കൊറിയൻ ഭാഷയിൽ Bangtan Sonyondan എന്നാണ്. അർഥം ബുള്ളറ്റ് പ്രൂഫ് ബോയ് സ്കൗട്ട്സ്. പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കുമ്പോൾ ആത്മവിശ്വാസവും ശക്തിയും പ്രകടിപ്പിക്കുക എന്നോർമപ്പെടുത്തുന്ന പേര്. 2005-ൽ ആണ് ബാംഗ് ഷി ഹ്യുക്കിന്റെ ബിഗ് ഹിറ്റ് എന്റർടൈൻമെന്റ് രൂപീകൃതമാവുന്നത്. 2010 ഓടെ കമ്പനി സാമ്പത്തിക തകർച്ചയിലായി. അപ്പോഴാണ് നിലവിലുള്ള കെ പോപ്പ് ഗ്രൂപുകളിൽ നിന്ന് വ്യത്യസ്തമായി യുവാക്കളോട് അടുത്തിടപഴകാൻ സാധിക്കുന്ന ഒരു ഗ്രൂപ്പ് ഉണ്ടാക്കാൻ ബിഗ് ഹിറ്റ് തീരുമാനിക്കുന്നത്. 


ആദ്യം 16 വയസ്സുള്ള റാപ്പറായ കിം നാംജൂനെ ഓഡിഷൻ ചെയ്ത് കണ്ടെത്തി ഗ്രൂപ്പിൻറെ ലീഡർ ആക്കി. ശേഷം മിൻ യൂങ്കി (സുഗ), ജെ ഹോപ്പ് എന്നീ റാപ്പർമാരെ കൂടി ടീമിൽ എടുത്തു. ഒരു ഹിപ്-ഹോപ്പ് ഗ്രൂപ്പ് നിർമ്മിക്കാനായിരുന്നു ആദ്യത്തെ പദ്ധതി. എന്നാൽ അത് പോരെന്ന് തോന്നിയതോടെ ജുങ്കുക്ക്, വി, പാർക്ക് ജി-മിൻ, ജിൻ എന്നിവർ കൂടി ബിടിഎസിന്റെ ഭാഗമായി. ഒരു ബസിൽ യാത്ര ചെയ്യവെയാണ് കാസ്റ്റിംഗ് ഡയറക്ടർ ജിന്നിനെ കണ്ടെത്തുന്നത് , ജെ ഹോപ്പ് ആവട്ടെ ഒരു സ്ട്രീറ്റ് ഡാൻസർ ആയിരുന്നു.ഇവരാരും ഇതിന് മുൻപ് പാട്ടിലോ ഡാൻസിലോ പരിശീലനം നേടിയിരുന്നില്ല.

കൂടുതൽ പരിശീലനങ്ങൾക്ക് ശേഷം 2013 ൽ അവർ കെ പോപ്പിലേക്ക് ചുവട് വെച്ചു. അക്കാലത്തെ മിക്ക ഗ്രൂപ്പുകളിൽ നിന്നും വ്യത്യസ്തമായി, BTS-ന് സ്വയം പ്രകടിപ്പിക്കാൻ കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചിരുന്നു. അവരുടെ യുവാക്കളായ ആരാധകരുമായി സംവദിക്കാൻ സ്കൂൾ വിദ്യാഭ്യാസത്തിന്റെ സമ്മർദ്ദങ്ങളെക്കുറിച്ചും ആദ്യ പ്രണയത്തെക്കുറിച്ചുമെല്ലാം കൊറിയൻ ഭാഷയിൽ അവർ പാട്ടുകളെഴുതി. തങ്ങളുടെ ആദ്യ ഗാനമായ 'നോ മോർ ഡ്രീമിൽ' മാതാപിതാക്കളുടെ ഇഷ്ടത്തിന് മാത്രം ജീവിച്ച് സ്വന്തം സ്വപ്‌നങ്ങൾ ത്യജിക്കുന്ന രീതിയെ അവർ ചോദ്യം ചെയ്തു.

ആദ്യകാലങ്ങൾ വലിയ വിജയങ്ങൾ കൊയ്യാൻ ആയില്ലെങ്കിലും 2015-ലെ ദി മോസ്റ്റ് ബ്യൂട്ടിഫുൾ മൊമെന്റ് ഇൻ ലൈഫ് pt 1 എന്ന ആൽബത്തിലൂടെ തങ്ങളുടേതായ സ്ഥാനം ഇൻഡസ്ട്രിയിൽ ഉറപ്പിക്കാൻ ബാൻഡിന് സാധിച്ചു. ലക്ഷ്യബോധമില്ലാത്ത യൗവ്വനത്തിന്റെ നിരാശയും യുവതയുടെ അഭിനിവേശങ്ങളും അവരുടെ വരികളുടെ ഭാഗമായി. ആഭ്യന്തരമായ വിജയത്തോടെ ജപ്പാനിലേക്കും കിഴക്കൻ ഏഷ്യയിലെ മറ്റ് പരമ്പരാഗത കെ-പോപ്പ് വിപണികളിലേക്കും ബിടിഎസ് വ്യാപിച്ചു.

പുതിയ തലമുറയുടെ പ്രശ്നങ്ങൾക്ക് കാരണമായി കൊറിയയിൽ നിലനിൽക്കുന്ന സാമൂഹ്യ ഘടനയെ അവർ സംഗീതത്തിലൂടെ വെല്ലുവിളിച്ചു. ഇങ്ങനെ 'ആർമി' എന്ന പേരിൽ അവർക്ക് വലിയ ഒരു ആരാധകവൃന്ദം വളർന്നു വന്നു. പിന്നാലെ അന്താരാഷ്ട്ര തലത്തിലും ബിടിഎസിന് ആരാധകർ ഉണ്ടായി. കൊറിയൻ ആരാധകർ അന്താരാഷ്ട്ര ആരാധകരെ സഹായിക്കാൻ അവരുടെ പാട്ടുകളും പ്രസംഗങ്ങളും ഇംഗ്ലീഷിലേക്കും മറ്റ് ഭാഷകളിലേക്കും വിവർത്തനം ചെയ്തു.

ബിടിഎസ് ബാൻഡ് വേർപിരിഞ്ഞെങ്കിലും സംഘം ഒരുമിച്ചെത്തുന്ന വേദികളിലേക്ക് ആകാംക്ഷയോടെ ഉറ്റു നോക്കാറുണ്ട് ആരാധകവൃന്ദം. കഴിഞ്ഞ വർഷം ജൂണിലാണ് ബാൻഡ് വേർ‌പിരിയൽ പ്രഖ്യാപനം നടത്തിയത്. ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് 18നും 28നും ഇടയിൽ പ്രായമുള്ള ആരോഗ്യവാൻമാരായ എല്ലാ പുരുഷൻമാർക്കും രണ്ടുവർഷത്തെ മിലിട്ടറി സേവനം നിർബന്ധമാണ്. ഇതിനു വേണ്ടിയാണ് ബിടിഎസ് ബാൻഡ് വേർപിരിഞ്ഞത്. 


south korea BTS BTS Army kPOP Anniversary