ബെയ്ജിങ്: സ്മാര്‍ട് ഫോണുകള്‍ക്കായുള്ള 64 മെഗാപിക്സല്‍ ക്യാമറ സാങ്കേതിക വിദ്യ അവതരിപ്പിച്ച് ഷാവോമി. ബുധനാഴ്ച ബെയ്ജിങില്‍ നടന്ന ചടങ്ങിലാണ് ഷാവോമി 64 മെഗാപിക്സല്‍ ക്യാമറ അവതരിപ്പിച്ചത്. ഇത് ആദ്യമായാണ് ഒരു സ്മാര്‍ട്ഫോണ്‍ കമ്പനി 64 മെഗാപിക്സല്‍ സ്മാര്‍ട്ഫോണ്‍ ക്യാമറ സാങ്കേതിക വിദ്യ പ്രഖ്യാപിക്കുന്നത്.
സാംസങിന്റെ ജിഡബ്ല്യൂ വണ്‍ 64 എംപി സെന്‍സറാണ് ഷാവോമി ഇതിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. 2019 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ഒരു റെഡ്മി സ്മാര്‍ട്ഫോണിലാണ് 64 എംപി ക്യാമറ ഉണ്ടാവുക.
ഐ എസ് ഒ സെല്‍ ടെക്നോളജി ഉപയോഗിച്ചാണ് സാംസങ് ജി ഡബ്ല്യൂ വണ്‍ സെന്‍സര്‍ മികച്ച ഗുണമേന്മയുള്ള ചിത്രങ്ങള്‍ പകര്‍ത്തുന്നത്.
ഡ്യുവല്‍ കര്‍വേര്‍ഷന്‍ ഗെയ്ന്‍ (ഡി സി ജി) സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സ്മാര്‍ട് ഐ എസ് ഒ സംവിധാനം ഈ സെന്‍സറിലുണ്ട്. ഇതുവഴി പരിസരത്തെ പ്രകാശത്തിന്റെ തീവ്രവതയ്ക്കനുസരിച്ച് ഐ എസ് ഒ ക്രമീകരിക്കപ്പെടും. ഉയര്‍ന്ന പ്രകാശമുള്ളയിടങ്ങളില്‍ താഴ്ന്ന ഐ എസ് ഒ ആയിരിക്കും ഉപയോഗിക്കുക. കുറഞ്ഞ പ്രകാശമുള്ളയിടങ്ങളില്‍ ഐ എസ് ഒ കുറയുകയും ചെയ്യും. നോയ്‌സ് പ്രശ്നങ്ങളില്ലാതെ മികച്ച ചിത്രങ്ങളെടുക്കാന്‍ ഇതുവഴി സാധിക്കും.