ഷവോമിയുടെ 4C, 4X, 4S മീ ടിവികള്‍ ചൈന വിപണിയില്‍

ഷവോമി പുതിയ മീ ടിവികള്‍ ചൈനയില്‍ അവതരിപ്പിച്ചു. 4Sന്റെ രണ്ട് എഡിഷനുകള്‍ കൂടാതെ മീ ടിവി 4C, 4X ആണ് പുറത്തിറക്കിയിരിക്കുന്നത്.

author-image
Anju N P
New Update
 ഷവോമിയുടെ 4C, 4X, 4S മീ ടിവികള്‍ ചൈന വിപണിയില്‍

 

ഷവോമി പുതിയ മീ ടിവികള്‍ ചൈനയില്‍ അവതരിപ്പിച്ചു. 4Sന്റെ രണ്ട് എഡിഷനുകള്‍ കൂടാതെ മീ ടിവി 4C, 4X ആണ് പുറത്തിറക്കിയിരിക്കുന്നത്.

ഇടുങ്ങിയ ബെസലുകളും പിയാനോ പെയിന്റ് ഡിസൈനുമാണ് 55 ഇഞ്ച് ഷവോമി മീ ടിവി 4Xന് നല്‍കിയിരിക്കുന്നത്.64 ബിറ്റ് ക്വാഡ്കോര്‍ പ്രോസസര്‍, 2ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് ആണ് മറ്റൊരു പ്രത്യേകത. മാത്രമല്ല, 8W സ്പീക്കര്‍, അതില്‍ ഡോള്‍ബി/ DTS ഓഡിയോ ഡീകോഡിംഗും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2,799 യുവാന്‍ ആണ് ഈ ടിവിയുടെ വില.

55 ഇഞ്ച് മെറ്റല്‍ ബോഡിയാണ് മീ ടിവി 4Sന് ഷവോമി നല്‍കിയിരിക്കുന്നത്. വില 3,299 യുവാന്‍ ആണ്. വളഞ്ഞ 4K ഡിസ്പ്ലേയാണ് ഇതിനുള്ളത്. 2ജിബി റാം, 8ജിബി നേറ്റീവ് സ്റ്റോറേജ്, 64ബിറ്റ് ക്വാഡ്കോര്‍ പ്രോസസര്‍, രണ്ട് 8W സ്പീക്കറുകള്‍, H.264/265 ഡീകോഡിംഗിനുളള പിന്തുണ, ഡോള്‍ബി ഓഡിയോ/ DTSHD ഓഡിയോ ഡീകോഡിംഗ്, ബ്ലൂട്ടൂത്ത് ഓഡിയോ റിമോട്ട് കണ്‍ട്രോള്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. 43 ഇഞ്ച് ഡിസ്പ്ലേയാണ് മീ ടിവി 4Sന്. 1 ജിബി റാം 8ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജുണ്ട്. മാത്രമല്ല, ഈ ടിവിക്ക് ഒരു പെയര്‍ 6W സ്പീക്കറുകളുണ്ട്. 1,799 യുവാന്‍ ആണ് ഇതിന്റെ വില.

1366×768 റിസൊല്യൂഷനുളള 32 ഇഞ്ച് ഡിസ്പ്ലേയാണ് ഷവോമി മീ 4C യ്ക്ക്. ടിവിയില്‍ ഡ്യുവല്‍ 8W സ്പീക്കറുകളും ഉണ്ട്. ഇത് DTSHD ഡീകോഡിംഗ് പിന്തുണയ്ക്കുന്നു. 3.85Kg ഭാരമാണ് ഈ ടിവിക്ക്. ഇതിന്റെ വില 999 യുവാന്‍ ആണ്. 1ജിബി റാം, 4ജിബി നേറ്റീവ് സ്റ്റോജ് എന്നിവയുമുണ്ട്. രണ്ട് HMDI പോര്‍ട്ട്, ഒരു യുഎസ്ബി, 3.5എംഎം ഓഡിയോ ജാക്ക് എന്നിവ കണക്ടിവിറ്റികളാണ്.

xiaomi