ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി കീഴടക്കുകയെന്ന ലക്ഷ്യത്തോടെ ഒരു രൂപയ്ക്ക് സ്മാർട്ട് ഫോണുമായി ഷവോമി.
ഷവോമിയുടെ മി സ്‌റ്റോര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ ഫ്‌ളാഷ് സെയിലില്‍ ഒരു രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാന്‍ കഴിയൂ. ഏപ്രില്‍ പത്തിന് രാവിലെ പത്തിനാണ് ഫ്‌ളാഷ് സെയിലിന്റെ ആരംഭം.
20 റെഡ്മി നോട്ട് 4 ആണ് കമ്പനി ഒരു രൂപയ്ക്ക് വില്‍പ്പനയ്ക്ക് ഒരുക്കിയിരിക്കുന്നത് .
ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മി ബാന്‍ഡ് 2ന്റേയും(40 എണ്ണം) 10,000എംഎഎച്ച് പവര്‍ ബാങ്കിന്റേയും(50 എണ്ണം) വില്‍പ്പന. സ്റ്റോക്ക് തീരും വരെയാണ് ഡിവൈസുകളുടെ ഫ്‌ളാഷ് സെയില്‍.