ഷവോമിയുടെ എംഐ ബ്ലൂടൂത്ത് ഓഡിയോ റിസീവറും എംഐ സെല്‍ഫി സ്റ്റിക്ക് ട്രൈപോഡും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. കഴിഞ്ഞ മാസം നടന്ന ഷവോമിയുടെ എംഐ ക്രൗഡ്ഫണ്ടിങ് കാമ്ബയിനിന്റെ ഭാഗമായാണ് ഈ രണ്ട് ഉല്‍പ്പന്നങ്ങളും ഷാവോമി ആദ്യമായി പ്രദര്‍ശിപ്പിച്ചത്. എംഐ ഓഡിയോ റിസീവറിന് 999 രൂപയും സെല്‍ഫിസ്റ്റിക്ക് ട്രൈപോഡിന് 1,099 രൂപയുമാണ് വില.
സവിശേഷതകൾ :-
അഞ്ച് മണിക്കൂറോളം പാട്ടുകള്‍ കേട്ടിരിക്കാന്‍ ഷവോമി ബ്ലൂടൂത്ത് ഓഡിയോ റിസീവറിന് സാധിക്കും. സാധാരണ ഹെഡ്‌സെറ്റുകളുമായി ഇത് ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാം. ബ്ലൂടൂത്ത് 4.2 ആണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. ഒരേ സമയം രണ്ട് ഉപകരണങ്ങളുമായി ഈ ഓഡിയോ റിസീവര്‍ ബന്ധിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ പ്രവര്‍ത്തിപ്പിക്കുന്ന സമയത്ത് ഒരു ഉപകരണം മാത്രമേ റിസീവറുമായി കണക്റ്റ് ചെയ്യുകയുള്ളൂ.
ഇതില്‍ ഉപയോഗിച്ചിട്ടുള്ള 97 mAh ബാറ്ററി രണ്ട് മണിക്കൂറിനുള്ളില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്ന് ഷവോമി അവകാശപ്പെടുന്നു. ഒരു ഹെഡ്‌ഫോണ്‍ ആംപ്ലിഫെയറും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്.
മോണോപോഡ്, ട്രൈപോഡ് സൗകര്യങ്ങള്‍ ഒരുപോലെ ലഭ്യമായ ഉല്‍പ്പന്നമാണ് എംഐ സെല്‍ഫി സ്റ്റിക്ക് ട്രൈപോഡ്. ഫോണ്‍ ഹോള്‍ഡര്‍ 360 ഡിഗ്രി തിരിക്കാന്‍ സാധിക്കുന്ന ട്രൈപോഡില്‍ ഇഷ്ടാനുസരണം ക്രമീകരിക്കാവുന്ന ഗ്രിപ്പ് ഉണ്ട്. നീളം ആവശ്യാനുസരണം ക്രമീകരിക്കാന്‍ സാധിക്കുന്ന ഇതിന്റെ സെല്‍ഫിസ്റ്റിക്കിന്റേത് അലൂമിനിയം അല്ലോയ് ബോഡിയാണുള്ളത്.
ആന്‍ഡ്രോയിഡ് 4.3 യ്ക്ക് മുകളിലുള്ള ഏത് സ്മാര്‍ട്‌ഫോണിലും, ഐഓഎസ് 5.09 ന് മുകളിലുള്ള ഐഫോണുകളിലും ഈ സെല്‍ഫി സ്റ്റിക്ക് ട്രൈപോഡ് ബന്ധിപ്പിക്കാന്‍ കഴിയും. ചിത്രങ്ങളെടുക്കാന്‍ ഒരു ബ്ലൂടൂത്ത് റിമോട്ട് ഷട്ടറും ലഭ്യമാണ്. ഇതുവഴി ഫോണ്‍ ട്രൈപോഡില്‍ നിര്‍ത്തി ദൂരെ നിന്നും ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കും.