ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ കമ്പ്യൂട്ടര്‍ അവതരിപ്പിച്ച് ഐ.ബി.എം. 1×1 മില്ലിമീറ്ററാണ് കമ്പ്യൂട്ടറിന്റെ വലിപ്പം. ഐ.ബി.എം തിങ്ക് കോണ്‍ഫറന്‍സ് 2018 ലാണ് ഒരു പഞ്ചസാരത്തരിയോളം മാത്രം വലുപ്പമുള്ള കമ്പ്യൂട്ടര്‍ അവതരിപ്പിച്ചത്. ഈ കമ്പ്യൂട്ടറിന്റെ നിര്‍മ്മാണ ചെലവ് കേവലം ഏഴു രൂപയാണ്.
ഈ കുഞ്ഞന്‍ കമ്പ്യൂട്ടര്‍ x86 ശേഷിയുള്ള ചിപ്പ് ഉള്‍ക്കൊള്ളിച്ചാണ് ഐ.ബി.എം പുറത്തിറക്കിയത്. പത്ത് ലക്ഷത്തോളം ട്രാന്‍സിസ്റ്ററുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ കമ്പ്യൂട്ടര്‍ നേരെ ചൊവ്വെ കാണാന്‍ മൈക്രോസ്‌കോപിന്റെ സഹായം ആവശ്യമാണ്. ഐ.ബി.എമ്മിന്റെ 5 ഇന്‍ 5 എന്ന പ്രൊജക്ടിന്റെ ഭാഗമായാണ് കുഞ്ഞന്‍ കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്തത്. ഭാവിയുടെ അഞ്ച് ടെക്‌നോളജികളില്‍ ഐ.ബി.എം നടത്തുന്ന പരീക്ഷണങ്ങളാണ് 5 ഇന്‍ 5 പ്രൊജക്‌ട്.
സോളാര്‍ സെല്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. നിരീക്ഷണത്തിനും വിശകലനത്തിനും ആശയവിനിമയത്തിനും ശേഷിയുള്ളതാണ് പുതിയ കമ്പ്യൂട്ടര്‍. സ്റ്റാറ്റിക് റാം ആണ് മെമ്മറിക്കായി ഉപയോഗിക്കുന്നത്. എല്‍.ഇ.ഡിയും ലൈറ്റ് സെന്‍സറും ഉപയോഗിച്ച് കമ്മ്യൂണിക്കേഷന്‍ നടത്താനും കമ്പ്യൂട്ടറിനാവും. ബ്ലോക്ക് ചെയിന്‍, കൃത്രിമ ബുദ്ധി, എന്‍ക്രിപ്ഷന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ക്രിപ്‌റ്റോ ആങ്കേഴ്‌സ് എന്നീ ടെക്‌നോളജികളിലാണ് 5 ഇന്‍ 5 ന്റെ പരീക്ഷണം.