കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലാണ് ക്യാമറ നിര്‍മ്മാതാക്കളായ റെഡ് സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. 'ഹൈഡ്രജന്‍ വണ്‍' എന്നാണ് ഫോണിന്റെ പേര്.
പതിറ്റാണ്ടുകളായി സിനിമ ക്യാമറ നിര്‍മ്മിച്ച കമ്ബനികളെ പിന്തളളി മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ച കമ്ബനിയാണ് റെഡ്. ക്യാമറ കമ്ബനികളിലെ ആപ്പിള്‍ എന്നാണ് ചിലര്‍ റെഡ് കമ്ബനിയെ വിശേഷിപ്പിക്കുന്നത്.
ഈ ഒരു സാഹചര്യത്തില്‍ റെഡ് ഒരു സ്മാര്‍ട്ട്‌ഫോണുമായി എത്തുമെന്നു പറയുമ്ബോള്‍ ടെക് ലോകം നിശബ്ദമായെങ്കില്‍ അതില്‍ അതിശയിക്കാനില്ല. ഈ സ്മാര്‍ട്ട്‌ഫോണില്‍ എല്ലാം ഉണ്ട് എന്നാണ് റെഡ് പറയുന്നത്. അതായത് ഹോളോഗ്രാഫിക് മള്‍ട്ടി വ്യൂ, 2ഡി, 3ഡി, AR, VR,MR അങ്ങനെ എല്ലാം. കൂടാതെ ഫോട്ടോ എടുക്കുന്ന രീതിയും എന്നന്നേക്കുമായി മാറുമെന്നും റെഡ് പറയുന്നു.
എന്നാല്‍ ഈ ഫോണ്‍ 2018ല്‍ ആദ്യം എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഏറ്റവും ഒടുവിലെത്തിയ റിപ്പോര്‍ട്ടു പ്രകാരം ഈ ഫോണ്‍ എത്താന്‍ ഇനിയും വൈകുമെന്നാണ്. റെഡിന്റെ സ്ഥാപകനായ ജിം ജാനാര്‍ഡ് പറയുന്നത് വൈകുന്നതിന് രണ്ടു കാരണങ്ങളാണ്.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">
നഗ്നനേത്രങ്ങള്‍ക്കായി ദൃശ്യമാകുന്ന 3ഡി ഇഫക്ടുകള്‍ ഉപയോഗിച്ച ഒരു ഹോളോഗ്രാഫിക് ഡിസ്‌പ്ലേയാണ് ഫോണിന്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഹൈഡ്രജന്‍ വണ്‍ ഫോണിന്റെ മുന്നിലും പിന്നിലുമായി 3ഡി ക്യാമറകള്‍ റെഡ് ചേര്‍ത്തു. ഇത് നിങ്ങളുടെ വീഡിയോകള്‍ H4V (ഹൈഡ്രജന്‍ 4-വ്യൂ) എന്നു വിളിക്കുന്ന ഒരു ഹോളോഗ്രാഫിക് ഫോര്‍മാറ്റിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്നു.
എന്നിരുന്നാലും ഈ ഫോണിന്റെ നടപടിക്രമങ്ങള്‍ വളരെ പതുക്കെയാണ്. ഇതുവരെ എത്തിയിരുന്ന സ്മാര്‍ട്ട്‌ഫോണിനെ അപേക്ഷിച്ച് ഫിംവയര്‍/ സോഫ്റ്റ്വയര്‍ എന്നിവയ്ക്ക് കൂടുതല്‍ അപ്‌ഡേറ്റും ഉണ്ടാകുമെന്നും കമ്ബനി പറയുന്നു.