വാട്‌സ്‌ആപ്പിന്റെ ഗ്രൂപ്പ് ഓഡിയോ വീഡിയോ കോള്‍ ഇനി ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമാവും. 2.18.189, 2.18.192 എന്നീ ബീറ്റാ വേര്‍ഷനുകളിലാണ് ഈ സേവനം ലഭ്യമാകും. ഔദ്യോഗികമായി ഈ അപ്‌ഡേറ്റ് കമ്ബനി ഇതുവരെ ഇറക്കിയിട്ടില്ലെങ്കിലും പലര്‍ക്കും ഇപ്പോള്‍ ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കുന്നുണ്ട്.ഈ അപ്‌ഡേറ്റ് ആന്‍ഡ്രോയ്ഡ്, ഐഒഎസ് എന്നീ രണ്ടു ഓപ്പറേറ്റിങ് സിസ്റ്റത്തിലും ഒരേ പോലെ ലഭിക്കും. നാല് ആളുകളെ വരെ ഒരുമിച്ച് വീഡിയോ കോള്‍ ചെയ്യാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. നിങ്ങളുടെ വാട്‌സാപ്പ് ഒരു പഴയ വേര്‍ഷന്‍ ആണ് എങ്കില്‍ അപ്‌ഡേറ്റ് ചെയ്യുന്നതോടെ ഈ സൗകര്യം ലഭ്യമാകും.
എങ്ങനെ ചെയ്യാം?
വാട്‌സ്‌ആപ്പ് തുറന്ന് അതില്‍ ആരെയാണോ ആദ്യം വീഡിയോ കോള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്ന് നോക്കി അവരെ വീഡിയോ കോള്‍ ചെയ്യുക. കോള്‍ എടുത്തു കഴിഞ്ഞാല്‍ 'Add participant' എന്നൊരു ഓപ്ഷന്‍ കാണിക്കുന്നുണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കില്‍ അതിന്റെ അര്‍ഥം നിങ്ങള്‍ക്ക് വാട്‌സാപ്പ് വഴി ഗ്രൂപ്പ് വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കും എന്നാണ്.