നിരന്തരം അപ്‌ഡേറ്റുകള്‍ എത്തിക്കൊണ്ടിരിക്കുന്ന ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്‌സാപ്പ്.'വാബീറ്റാ ഇന്‍ഫോ' വെബ്‌സൈറ്റ് നല്‍കുന്ന പുതിയ വിവരം അനുസരിച്ച് വാട്‌സാപ്പ് പുതിയൊരു ഫീച്ചര്‍ പരീക്ഷിക്കുകയാണ്.ഒരു സന്ദേശം അയച്ച് 15 മിനിറ്റിനുള്ളില്‍ ആ സന്ദേശം എഡിറ്റ് ചെയ്യാനാവും.
ആപ്പിള്‍ ഐമെസേജിലും ടെലഗ്രാമിലും സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം ഇതിനകം ലഭ്യമാണ്.അയച്ച സന്ദേശങ്ങളില്‍ തെറ്റുകള്‍ വന്നാലോ വ്യാകരണ പിശക് വന്നാലോ ഇനി എന്തെങ്കിലും വിവരങ്ങള്‍ അതില്‍ ചേര്‍ക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ എഡിറ്റ് ഫീച്ചര്‍ പ്രയോജനപ്പെടുത്താനാവും.
വാട്‌സാപ്പിന്റെ 23.4.0.72 ഐഒഎസ് ബീറ്റ പതിപ്പിലാണ് ഈ പുതിയ ഫീച്ചര്‍ വാബീറ്റ ഇന്‍ഫോ കണ്ടെത്തിയത്.നിലവിൽ, ഈ ഫീച്ചർ ഐ.ഒ.എസ് ഉപയോക്താക്കൾക്കായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.ബീറ്റ ടെസ്റ്റിംഗിനായി ഉടൻ തന്നെ പുറത്തിറങ്ങിയേക്കും.