എളുപ്പത്തില്‍ കോള്‍ ചെയ്യാം;പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്..!

ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്.കോണ്‍ടാക്ടുകള്‍ ഫേവറേറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍.

author-image
Greeshma Rakesh
New Update
എളുപ്പത്തില്‍ കോള്‍ ചെയ്യാം;പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്..!

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്.കോണ്‍ടാക്ടുകള്‍ ഫേവറേറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ കോള്‍ ചെയ്യാന്‍ സാധിക്കുമെന്നതാണ് വാട്സ്ആപ്പ് പുതിയ ഫീച്ചറിന്റെ പ്രത്യേകത.ഫേവറേറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നമ്പറുകളിലേക്കാണ് എളുപ്പത്തില്‍ കോള്‍ ചെയ്യാന്‍ സാധിക്കുക.തുടക്കത്തിൽ ആപ്പിള്‍ ഫോണുകളില്‍ മാത്രമാണ് അപ്‌ഡേറ്റ് ലഭ്യമാകുക.

വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നതായി വാബീറ്റ ഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആപ്പില്‍ കോള്‍ ടാബിന് മുകളിലായാണ് ഫീച്ചര്‍ കാണാനാകുക. വാട്‌സ്ആപ്പ് കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണെന്നും വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ ഫീച്ചര്‍ ലഭ്യമാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.ഐഒഎസ് ഉപയോക്താക്കള്‍ക്ക് ആപ്പില്‍ സ്റ്റിക്കറുകള്‍ സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനും പങ്കിടാനും അനുവദിക്കുന്ന പുതിയ ഫീച്ചര്‍ വാട്ട്സ്ആപ്പ് പുറത്തിറക്കാന്‍ തുടങ്ങി. ഫോട്ടോകള്‍ സ്റ്റിക്കറുകളാക്കി മാറ്റാനോ നിലവിലുള്ള സ്റ്റിക്കറുകള്‍ എഡിറ്റ് ചെയ്യാനോ കഴിയും.

whatsapp new feature tech news