ഇവന്റുകള്‍ ഓട്ടോമാറ്റിക്കായി പിന്‍ ചെയ്തുവയ്ക്കും; കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റില്‍ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

വരാനിരിക്കുന്ന ഇവന്റുകള്‍ ഓട്ടോമാറ്റിക്കായി പിന്‍ ചെയ്തു വെയ്ക്കുന്ന തരത്തിലാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. കമ്മ്യൂണിറ്റി ഇന്‍ഫോ സ്‌ക്രീനില്‍ മുകളിലായാണ് ഇത് തെളിയുക.

author-image
Greeshma Rakesh
New Update
ഇവന്റുകള്‍ ഓട്ടോമാറ്റിക്കായി പിന്‍ ചെയ്തുവയ്ക്കും; കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റില്‍ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

ഉപഭോക്താക്കൾക്ക് ഉപകാരപ്രഥമാകുന്ന പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതിൽ എപ്പോഴും മുന്നിലാണ് വാട്‌സ്ആപ്പ്.അത്തരത്തിൽ ഉപയോക്താക്കളുടെ ആവശ്യപ്രകാരം നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് പരീക്ഷിച്ചത്.അപ്പോഴിതാ കമ്മ്യൂണിറ്റിക്കായി വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ വികസിപ്പിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റില്‍ ഇവന്റുകളും പരിപാടികളും പിന്‍ ചെയ്ത് വെയ്ക്കാന്‍ കഴിയുന്ന സെക്ഷന്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാട്‌സ്ആപ്പ്. ആപ്പിന്റെ പുതിയ അപ്‌ഡേറ്റായി ഇത് അവതരിപ്പിക്കാനാണ് ഉദ്ദേശം. വരാനിരിക്കുന്ന ഇവന്റുകള്‍ ഓട്ടോമാറ്റിക്കായി പിന്‍ ചെയ്തു വെയ്ക്കുന്ന തരത്തിലാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. കമ്മ്യൂണിറ്റി ഇന്‍ഫോ സ്‌ക്രീനില്‍ മുകളിലായാണ് ഇത് തെളിയുക.

ഏത് സമയത്തും കമ്മ്യൂണിറ്റി മെമ്പര്‍ ക്രിയേറ്റ് ചെയ്യുന്ന പുതിയ ഇവന്റുകള്‍ ഓട്ടോ മാറ്റിക്കായി പുതിയ സെക്ഷനില്‍ വരുന്ന തരത്തിലാണ് ഇതിന്റെ ക്രമീകരണം. പുതിയ ഇവന്റുകളെ കുറിച്ച് മറ്റു മെമ്പര്‍മാര്‍ക്ക് എളുപ്പം അറിയാന്‍ സാധിക്കുന്നവിധമാണ് ക്രമീകരണം. മെമ്പര്‍മാര്‍ മറന്നുപോകുന്ന സാഹചര്യം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ ഫീച്ചര്‍.

നിലവില്‍ ഇവന്റുകള്‍ നടക്കുന്ന സമയം അറിയണമെങ്കില്‍ കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റില്‍ സെര്‍ച്ച് ചെയ്യണം. എന്നാല്‍ പുതിയ സെക്ഷന്‍ വരുന്നതോടെ ഈ ബുദ്ധിമുട്ട് ഒഴിവാകും. ഷെഡ്യൂള്‍ ചെയ്ത ഇവന്റുകള്‍ അടക്കം പിന്‍ ചെയ്ത് വെയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍.

whatsapp tech news pinned events section community group chat