വ്യാജ സന്ദേശം തിരിച്ചറിയുന്ന ഫീച്ചറുമായി വാട്ട്‌സാപ്പ്

വാട്ട്‌സാപ്പിലൂടെയുള്ള വ്യാജ പ്രചരണം തടയാനുള്ള സംവിധാനം ഒരുങ്ങുന്നു. വാട്ട്‌സാപ്പില്‍ വരുന്ന വാര്‍ത്തായുടെ വ്യാജമാണോയെന്ന് പരിശോധിച്ച് അക്കാര്യം ഉപഭോക്താവിന്

author-image
Kavitha J
New Update
വ്യാജ സന്ദേശം തിരിച്ചറിയുന്ന ഫീച്ചറുമായി വാട്ട്‌സാപ്പ്

വാട്ട്‌സാപ്പിലൂടെയുള്ള വ്യാജ പ്രചരണം തടയാനുള്ള സംവിധാനം ഒരുങ്ങുന്നു. വാട്ട്‌സാപ്പില്‍ വരുന്ന വാര്‍ത്തായുടെ വ്യാജമാണോയെന്ന് പരിശോധിച്ച് അക്കാര്യം ഉപഭോക്താവിന് സൂചന നല്‍കും വിധത്തിലാണ് പുതിയ ഫീച്ചറിന്‌റെ പ്രവര്‍ത്തനം. ഇതിനായി സസ്പീഷ്യസ് ലിങ്ക് ഡിറ്റക്ടിങ് ഫീച്ചര്‍ എന്ന സംവിധാനമാണ് ഇപ്പോള്‍ പരീക്ഷിക്കുന്നത്. ഈ പരീക്ഷണം സംബന്ധിച്ച ചിത്രങ്ങള്‍ വാബീറ്റല്‍ ഇന്‍ഫോ പുറത്തു വിട്ടെങ്കിലും എന്നു മുതലാണ് ഈ ഫീച്ചര്‍ ലഭ്യമാകുമെന്നതിന് തീരുമാനമായിട്ടില്ല.

വാട്ട്‌സാപ്പിലൂടെയുള്ള വ്യാജപ്രചരണങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഇതു വരെ 27 പേരെ ജനക്കൂട്ടം കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍. ഇതേ തുടര്‍ന്ന് വ്യാജ പ്രചരണം നിയന്ത്രിക്കാന്‍ നചപടി സ്വീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തെത്തുടര്‍ന്നാണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നത്.

new whatsapp feature