മുംബൈ: ടെലികോം കമ്പനികൾ പരസ്പരം മത്സരിക്കുമ്പോൾ ഉപഭോക്താക്കളെ ഏറെ ഞെട്ടിച്ചുകൊണ്ട് വൊഡാഫോണ്‍ എത്തിയിരിക്കുകയാണ്. പുതിയ പ്രീപെയ്ഡ് ഓഫറുമായി വോഡഫോണ്‍ എത്തിയിരിക്കുന്നത്. പുതിയ പ്രീപെയ്ഡ് ഓഫറുകളാണ് ഉപഭോക്താക്കളാക്കായി ഒരുക്കിയിരിക്കുന്നത്. 47 രൂപയുടെ പ്ലാന്‍ പ്രകാരം 28 ദിവസത്തേക്ക് 125 മിനിറ്റ് വോയ്‌സ് കോളുകളും 50 ലോക്കല്‍/ നാഷണല്‍ എസ്‌എംഎസും 3ജി/4ജി 500 എംബി ഡാറ്റയും വോഡഫോണ്‍ നല്‍കുന്നുണ്ട്. പ്രാരംഭഘട്ടത്തില്‍ ചെന്നൈ, കൊല്‍ക്കത്ത, മധ്യപ്രദേശ്, ചണ്ഡീഗഢ് എന്നീ സര്‍ക്കിളുകളിലാണ് ഓഫര്‍ ലഭ്യമാകുക. ഇത് വിജയമായാലും ഇന്ത്യയിലൊട്ടാകെയുള്ള സര്‍ക്കിളുകളില്‍ ഈ ഓഫര്‍ ലഭ്യമാക്കാനാണ് പദ്ധതി.എയര്‍ടെല്ലും അടുത്തിടെ 47 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചിരുന്നു. 150 മിനിറ്റ് ലോക്കല്‍ എസ്റ്റിഡി നാഷണല്‍ റോമിങ് കോളുകളും 50 ലോക്കല്‍ നാഷണല്‍ എസ്‌എംഎസും 3ജി/4ജി 500 എംബി ഡാറ്റയും എയര്‍ടെല്‍ ഈ പ്ലാനിലൂടെ നല്‍കിയിരുന്നു.