വിവോയുടെ നെക്സ് ഡ്യുവല്‍ എഡിഷന്‍ എന്ന പേരില്‍ പുതിയൊരു മോഡല്‍ കൂടി പുറത്തിറങ്ങി. മുന്‍ഭാഗത്തും പിന്‍ഭാഗത്തും സ്‌ക്രീനുണ്ടെന്നതാണ് ഇതിന്റെ സവിശേഷത. മുന്‍ ഭാഗത്ത് 6.39 ഇഞ്ചിന്റെ അമോലെഡ് ഡിസ്പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. പിന്നിലാകട്ടെ 5.49 ഇഞ്ചിന്റെ ഡിസ്പ്ലേയും.
സ്നാപ്ഡ്രാഗണ്‍ 845 പ്രോസസ്സറിനൊപ്പം 10 ജിബി റാമാണ് ഫോണിന്റെ മറ്റൊരു സവിശേഷതയാണ്. 128 ജിബിയാണ് ഇന്റേണല്‍ മെമ്മറി. 3,500 എംഎഎച്ചാണ് ബാറ്ററി. ആന്‍ഡ്രോയിഡ് 9.0 പൈ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. 12 മെഗാപിക്സല്‍, 2 മെഗാപിക്സലുകളുടെ രണ്ടു ക്യാമറ, ഒരു 3ഡി ക്യാമറയും എന്നിങ്ങനെ മൂന്നു ക്യാമറകളാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നു മീറ്റര്‍ വരെയുള്ള വസ്തുവിനെ കൃത്യമായി ഫോക്കസ് ചെയ്യാന്‍ ക്യാമറയ്ക്ക് കഴിയുമെന്നാണ് കമ്ബനി അവകാശപ്പെടുന്നത്. ഫിംഗര്‍പ്രിന്റ് സ്‌കാനര്‍,ലൂണാര്‍ റിംഗ് എന്നീ സാങ്കേതികവിദ്യകളും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡിസംബര്‍ 29 മുതല്‍ ചൈനീസ് വിപണിയില്‍ വില്‍പ്പന തുടങ്ങും. ഇന്ത്യന്‍ വില ഏകദേശം 52,243 രൂപയാണ് വിപണി വില. ഇന്ത്യന്‍ വിപണയില്‍ വില്‍പ്പന നടത്തുന്നതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.