വിവോ ഐക്യുഒഒ അവതരിപ്പിച്ചു

ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ സ്മാര്‍ട്‌ഫോ മോഡല്‍ ഐക്യുഒഒ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. ഗെയിംമിംഗിനു പ്രാധാന്യം കൊടുത്തുള്ള മോഡലാണിത്. 6 ജിബി റാം- 128 ജിബി സ്റ്റോറേജ്, 8 ജിബി റാം-128 ജിബി സ്റ്റോറേജ്, 8 ജിബി റാം -256 ജിബി സ്റ്റോറേജ് , 12 ജിബി റാം-256 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകള്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

author-image
online desk
New Update
വിവോ ഐക്യുഒഒ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ സ്മാര്‍ട്‌ഫോ മോഡല്‍ ഐക്യുഒഒ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. ഗെയിംമിംഗിനു പ്രാധാന്യം കൊടുത്തുള്ള മോഡലാണിത്. 6 ജിബി റാം- 128 ജിബി സ്റ്റോറേജ്, 8 ജിബി റാം-128 ജിബി സ്റ്റോറേജ്, 8 ജിബി റാം -256 ജിബി സ്റ്റോറേജ് , 12 ജിബി റാം-256 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകള്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

3ഡി ഗ്ലാസ് ബോഡി ഡിസൈന്‍, 6.41 ഇഞ്ച് ഡിസ്‌പ്ലേ, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, സ്‌നാപ്ഡ്രാഗ 855 പ്രോസസര്‍, 4000 എംഎഎച്ച് ബാറ്ററി തുടങ്ങിയ ഫീച്ചറുകളുണ്ട്. 12 എംപി വീതമുള്ള രണ്ടു കാമറയും രണ്ടു എംപിയുള്ള കാമറയുമടക്കം മൂന്ന് കാമറകളാണ് ഫോണിന്റെ പിന്‍വശത്തുള്ളത്. മുന്‍വശത്ത് 12 എംപി കാമറ. തുടര്‍ച്ചയായി ഗെയിം കളിക്കുമ്പോാഴുണ്ടാകുന്ന ചൂട് നിയന്ത്രിക്കാന്‍ സൂപ്പര്‍ ലിക്വിഡ് കൂളിംഗ് സംവിധാനം ഫോണില്‍ ഉപയോഗിച്ചിട്ടുണ്ട്.

ഡേറ്റാ ലഭ്യത നിലച്ചു ഗെയിമിംഗില്‍ തടസം നേരിടാതിരിക്കാന്‍ 4ജിയില്‍നിന്ന് ഓട്ടോമാറ്റിക് ആയി വൈഫൈ മോഡിലേക്കു മാറാനുള്ള സംവിധാനവുമുണ്ട്. ചൈനീസ് വിപണിയില്‍ വിജയം കണ്ടാല്‍ പുതിയ മോഡല്‍ ഉടന്‍തന്നെ ഇന്ത്യയിലും അവതരിപ്പിക്കുമൊണ് റിപ്പോര്‍ട്ടുകള്‍.

vivo