ന്യൂഡല്‍ഹി: ഇനി ഇന്ത്യൻ വിമാനങ്ങളിൽ ഇന്റർനെറ്റും മൊബൈൽ നെറ്റ്‌വർക്ക് സേവനങ്ങളും ഉപയോഗിക്കാം.ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ നിർദ്ദേശ പ്രകാരമാണ് ഇത്തരത്തിലുള്ള സേവനങ്ങൾ ലഭ്യമാവുന്നത്. സേവന വ്യവസ്ഥ സാങ്കേതികമായി സാധ്യമാകുന്നിടത്തോളവും സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നിടത്തോളവും ഈ സേവനങ്ങള്‍ നല്‍കുന്നതില്‍ യാതൊരു നിയന്ത്രണവുമുണ്ടാവില്ലെന്ന് ട്രായ് വ്യക്തമാക്കി.ഇന്ത്യന്‍ വ്യോമമേഖലയില്‍ ഫ്‌ലൈറ്റ് കണക്റ്റിവിറ്റി സര്‍വീസുകളായി ഇന്റര്‍നെറ്റും മൊബൈല്‍ നെറ്റ് വര്‍ക്കും അനുവദിക്കണമെന്നും ട്രായ് പറഞ്ഞു. നിരവധി ചര്‍ച്ചകള്‍ക്കൊടുവിലാണ് ട്രായ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. മൊബൈല്‍ സേവനങ്ങള്‍ക്ക് 3000 മീറ്റര്‍ ഉയരപരിധിയും ട്രായ് നിര്‍ദ്ദേശിക്കുന്നുണ്ട്. വിമാനത്തിലുള്ളില്‍ വൈഫൈ ഉപയോഗിക്കണമെങ്കില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ എയര്‍പ്ലെയ്ന്‍ മോഡില്‍ ആിരിക്കണമെന്നും ഇു സംബന്ധിച്ച അറിയിപ്പ് നല്‍കണമെന്നും ട്രായ് പറഞ്ഞു.
ഇനി വിമാനങ്ങളിൽ ഇന്റർനെറ്റും മൊബൈൽ നെറ്റ്‌വർക്ക് സേവനങ്ങളും ഉപയോഗിക്കാം...
ഇനി ഇന്ത്യൻ വിമാനങ്ങളിൽ ഇന്റർനെറ്റും മൊബൈൽ നെറ്റ്‌വർക്ക് സേവനങ്ങളും ഉപയോഗിക്കാം.ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ നിർദ്ദേശ പ്രകാരമാണ് ഇത്തരത്തിലുള്ള സേവനങ്ങൾ ലഭ്യമാവുന്നത്
New Update