സിംഗപ്പൂരില്‍ നിന്നും യുപിഐ വഴി ഇനി പണം സ്വീകരിക്കാം

യുപിഐ വഴി സിംഗപ്പൂരിലുള്ളവരില്‍ നിന്ന് പണം സ്വീകരിക്കാന്‍ ഭീം, ഫോണ്‍പേ, പേയ്ടിഎം ആപ്പുകളില്‍ സൗകര്യം ലഭ്യമാണെന്ന് നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു.

author-image
anu
New Update
സിംഗപ്പൂരില്‍ നിന്നും യുപിഐ വഴി ഇനി പണം സ്വീകരിക്കാം

 

ന്യൂഡല്‍ഹി: യുപിഐ വഴി സിംഗപ്പൂരിലുള്ളവരില്‍ നിന്ന് പണം സ്വീകരിക്കാന്‍ ഭീം, ഫോണ്‍പേ, പേയ്ടിഎം ആപ്പുകളില്‍ സൗകര്യം ലഭ്യമാണെന്ന് നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു. എസ്ബിഐ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ബാങ്ക് ആപ്പുകളിലും ഈ സേവനം ലഭ്യമാണ്. 13 ബാങ്കുകളുടെ ആപ്പുകളിലും സൗകര്യം ഉടന്‍ തന്നെ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

technology Latest News upi payments