അജ്ഞാത നമ്പരുകളില്‍ നിന്നും വരുന്ന കോളുകള്‍ എടുക്കാതിരിക്കുക; സൂക്ഷിക്കേണ്ട നമ്പറുകള്‍

ഒരു മാസമായി വിദേശ വെര്‍ച്വല്‍ നമ്പറുകളില്‍ നിന്ന് മിസ്ഡ് കോളുകള്‍ ലഭിച്ചിട്ടുണ്ട് എന്നും ഇത്തരം മിസ്ഡ് കോളുകള്‍ ഗുരുതരമായ സൈബര്‍ തട്ടിപ്പിലേക്കാണ് എത്തിക്കുന്നത് എന്നത് സംബന്ധിച്ച പരാതികള്‍ വ്യാപകമാണ്

author-image
Lekshmi
New Update
അജ്ഞാത നമ്പരുകളില്‍ നിന്നും വരുന്ന കോളുകള്‍ എടുക്കാതിരിക്കുക; സൂക്ഷിക്കേണ്ട നമ്പറുകള്‍

കഴിഞ്ഞ ഒരു മാസമായി വിദേശ വെര്‍ച്വല്‍ നമ്പറുകളില്‍ നിന്ന് മിസ്ഡ് കോളുകള്‍ ലഭിച്ചിട്ടുണ്ട് എന്നും ഇത്തരം മിസ്ഡ് കോളുകള്‍ ഗുരുതരമായ സൈബര്‍ തട്ടിപ്പിലേക്കാണ് എത്തിക്കുന്നത് എന്നത് സംബന്ധിച്ച പരാതികള്‍ വ്യാപകമാണ്.പ്രധാനമായും+84, +62, +60, +254, +84, +63, +1(218) എന്നിങ്ങനെ തുടങ്ങുന്ന നമ്പറുകളില്‍ നിന്നാണ് അജ്ഞാത കോളുകള്‍ ലഭിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

അബദ്ധത്തില്‍ പലരും ഇത്തരം കോളുകളോട് പ്രതികരിക്കുന്നതിനാല്‍ നിരവധി ആളുകളാണ് തട്ടിപ്പിന് ഇരയായത്.എന്നാൽ ഇത്തരം നമ്പറുകളോട് പ്രതികരിക്കാതിരിക്കാനും അവ ബ്ലോക്ക് ചെയ്യാനുമാണ് കേന്ദ്രം നിര്‍ദ്ദേശിച്ചിരിക്കുന്നത്.വിദേശ രാജ്യങ്ങളില്‍ നിന്ന് വാട്‌സാപ്പ് മുഖാന്തരം എത്തുന്ന തട്ടിപ്പ് മിസ്ഡ് കോളുകള്‍ നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കമ്പനിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അജ്ഞാത നമ്പറുകളില്‍ നിന്നുള്ള മിസ്ഡ് കോളുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍, അവ നിയന്ത്രിച്ചില്ലെങ്കില്‍ വാട്‌സാപ്പിന് നിയമപരമായ നോട്ടീസ് അയക്കുമെന്ന് കേന്ദ്രം അറിയിച്ചു.അതേസമയം, തട്ടിപ്പ് കോളുകളുടെ എണ്ണം ഉടന്‍ കുറയ്ക്കാന്‍ അടിയന്തരമായി സാങ്കേതിക സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് വാട്‌സാപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

foreign unknown numbers countries